നജ്റാൻ കെ.എം.സി.സി സോക്കർ 2025: ഫോക്കസ് എഫ്.സി ടീം ജേതാക്കൾ
text_fieldsനജ്റാൻ കെ.എം.സി.സി സംഘടിപ്പിച്ച സോക്കർ 2025 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ ഫോക്കസ് എഫ്.സി ടീം
നജ്റാൻ: ബലിപെരുന്നാൾ ദിനത്തിൽ നജ്റാൻ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ‘പെരുന്നാൾ പൊലിവ്’ എന്ന പേരിൽ സോക്കർ 2025 ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.ഫൈനൽ മത്സരത്തിൽ വളഞ്ചിക എഫ്.സി ടീമിനെ പരാജയപ്പെടുത്തി ഫോക്കസ് എഫ്.സി ടീം ജേതാക്കളായി.
കുട്ടികളുടെ വിവിധയിനം മത്സരങ്ങളും കെ.എം.സി.സി സംഘടിപ്പിച്ചിരുന്നു. അബ്ദുല്ല പുല്ലക്കോൾ, ഷിബു ഐവ, സുദീഷ് ഐവ എന്നിവർ വിജയികൾക്കുള്ള ട്രോഫിയും ക്യാഷ് പ്രൈസും വിതരണം ചെയ്തു. സലീം ഉപ്പള, ബഷീർ കരിങ്കല്ലത്താണി, നൗഫൽ കുളത്തൂർ, റസാഖ് ചെമ്മാട്, സലം പൂളപൊയിൽ, ഉസ്മാൻ കാളിക്കാവ്, സത്താർ തച്ചനാട്ടുകര, ഷറഫുദ്ദീൻ ചാവക്കാട് എന്നിവർ മത്സരപരിപാടിക്ക് നേതൃത്വം നൽകി.

