നജ്റാൻ കെ.എം.സി.സി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
text_fieldsനജ്റാൻ കെ.എം.സി.സി രക്തദാന ക്യാമ്പിൽ പങ്കെടുത്തവരെ സൗദി ആര്യോഗ്യ മന്ത്രാലയത്തിലെ വ്യക്തിത്വങ്ങൾ ആദരിച്ചപ്പോൾ
നജ്റാൻ: കെ.എം.സി.സി നജ്റാൻ സെൻട്രൽ കമ്മിറ്റിയും സൗദി ആരോഗ്യ മന്ത്രാലയവും സംയുക്തമായി രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
നജ്റാൻ റീജനൽ ബ്ലഡ് ബാങ്കിൽ വെച്ച് നടന്ന ക്യാമ്പിൽ സ്വദേശികളുടെയും വിദേശികളുടെയും സജീവമായ സാന്നിധ്യവും സഹകരണവും ഉണ്ടായി.
ആരോഗ്യ മന്ത്രാലയത്തിെൻറ പ്രത്യേക ആദരവും കെ.എം.സി.സി പ്രവർത്തകരുടെ സമർപ്പണവും കൊണ്ട് ശ്രദ്ധേയമായ ക്യാമ്പിന് കെ.എം.സി.സി പ്രസിഡൻറ് അബ്ദുൽ സലീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ, നൗഫൽ കുളത്തൂർ, അബ്ദുൽ ജബ്ബാർ പനങ്ങാങ്ങര, സത്താർ തച്ചനാട്ടുകര, സാദിഖ് കൊല്ലം, മൊയ്തീൻ പടപ്പമ്പ, ഹസ്സൻ കണ്ണമംഗലം എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

