നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇഫ്താർ സംഗമം
text_fieldsനജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ സംഘടിപ്പിച്ച ഇഫ്താർ സംഗമത്തിൽ നിന്ന്
നജ്റാൻ: ഖുർആൻ നൽകുന്ന സമാധാനത്തിെൻറയും സഹോദര്യത്വത്തിെൻറയും മനുഷ്യസ്നേഹത്തിെൻറയും സന്ദേശം സമൂഹത്തിൽ പകർന്നുനൽകുക എന്ന ലക്ഷ്യത്തോടെ നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെൻററിെൻറ നേതൃത്വത്തിൽ മറീന റിസോർട്ടിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. വിവിധ മേഖലകളിൽ നിന്നുള്ള പ്രവാസി ഇന്ത്യക്കാരടക്കം നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.
സൗദി ഇന്ത്യൻ ഇസ്ലാഹി സെൻറർ ദേശിയ സെക്രട്ടറി ഡോ. അബു അമാൻ മുഖ്യപ്രഭാഷണം നടത്തി. നജ്റാൻ ഇന്ത്യൻ ഇസ്ലാഹി സെൻറർ സെക്രട്ടറി അബൂബക്കർ അലി അധ്യക്ഷത വഹിച്ചു. ഖമീസ് ഇസ്ലാഹി സെൻറർ എക്സിക്യൂട്ടീവ് അംഗം കരുനാഗപ്പള്ളി ശാഹുൽ ഹമീദ്, ഒ.ഐ.സി.സി, കെ.എം.സി.സി, ഫോക്കസ് തുടങ്ങിയ വിവിധ സാമൂഹിക സംഘടനകളുടെ പ്രതിനിധികൾ തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു.
റമദാൻ മാസത്തിലൂടെ ഖുർആൻ മനുഷ്യരെ ആത്മസംയമനത്തിലേക്കും നീതിയിലേക്കും കരുണയിലേക്കും നയിക്കുന്നതായി സംഗമത്തിൽ സംസാരിച്ചവർ ഓർമ്മിപ്പിച്ചു. ഖുർആൻ പഠിപ്പിക്കുന്ന സഹാനുഭൂതി, ക്ഷമ, എന്നീ മൂല്യങ്ങൾ സമൂഹജീവിതത്തിൽ പ്രാവർത്തികമാക്കേണ്ടതിെൻറ പ്രാധാന്യവും ചൂണ്ടിക്കാട്ടപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

