നജീബിനും മാമുവിനും തെക്കേപ്പുറം വീക്കെൻഡ് യാത്രയയപ്പ് നൽകി
text_fieldsപ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്കു മടങ്ങുന്ന ടി. നജീബും പി.ടി. മാമുവും തെക്കേപ്പുറം വീക്കെൻഡ് ഭാരവാഹികൾക്കൊപ്പം
ദമ്മാം: നാലു പതിറ്റാണ്ടത്തെ പ്രവാസത്തിനൊടുവിൽ നാടണയുന്ന നജീബിനും പി.ടി. മാമുവിനും തെക്കേപ്പുറം വീെക്കൻഡ് കൂട്ടായ്മ യാത്രയയപ്പ് നൽകി. യോഗത്തിൽ റസാഖ് തെക്കേപ്പുറം അധ്യക്ഷത വഹിച്ചു. കെ.വി. നാസർ, എം.എം. ഖലീൽ എന്നിവർ ഇരുവർക്കും ഒാർമഫലകങ്ങൾ സമ്മാനിച്ചു.
സി. അബ്ദുൽ ജബ്ബാർ, എം. ആസിഫ്, കെ.എം. മുസ്തഫ, എൻ.വി. ബഷീർ, തോപ്പിൽ അബൂബക്കർ എന്നിവർ സംസാരിച്ചു. കെ. നജീബും പി.ടി. മാമുവും മറുപടി പ്രസംഗം നടത്തി. നാലു പതിറ്റാണ്ട് കാലത്തെ പ്രവാസലോകത്തെ അവിസ്മരണീയ സംഭവങ്ങൾ അയവിറക്കിയായിരുന്നു ഇരുവരുടേയും മറുപടി പ്രസംഗം. യോഗത്തിൽ പി.പി. മമ്മദ് കോയ സ്വാഗതവും ബി.വി. കോയട്ടി നന്ദിയും പറഞ്ഞു.

