നജീബ് കാന്തപുരം എം.എൽ.എക്ക് സൗദിയിൽ സ്വീകരണം നൽകി
text_fieldsനജീബ് കാന്തപുരം എം.എൽ.എയെ ഷിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ് സി.എം.ഡി ഷാജി അരിപ്ര പൂച്ചെണ്ട് നൽകി സ്വീകരിക്കുന്നു
റിയാദ്: സൗദി സന്ദർശനത്തിനെത്തിയ പെരിന്തൽമണ്ണ എം.എൽ.എ നജീബ് കാന്തപുരത്തിന് റിയാദിൽ ഷിഫ അൽ റബീഅ് മെഡിക്കൽ ഗ്രൂപ് സി.എം.ഡി. ഷാജി അരിപ്ര സ്വീകരണം നൽകി.
ബത്ഹയിലെ സഫ മക്ക മെഡിക്കൽ സെൻറർ ഹാളിൽ ഒരുക്കിയ സ്വീകരണ ചടങ്ങിൽ സംസാരിക്കവേ പ്രവാസി വ്യവസായികൾക്കിടയിലെ നിശ്ശബ്ദ ജീവകാരുണ്യ മുഖമാണ് ഷാജി അരിപ്രയെന്ന് നജീബ് കാന്തപുരം എം.എൽ.എ പറഞ്ഞു. നാടിന്റെ വിദ്യാഭ്യാസ, സാംസ്കാരിക, ജീവകാരുണ്യ രംഗത്ത് ഷാജിയുടെ പങ്ക് ശ്രദ്ധേയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പെരിന്തൽമണ്ണയിലെ ഹൈദരലി ശിഹാബ് തങ്ങൾ ഐ.എ.എസ് അക്കാദമിയുടെ പ്രവർത്തനത്തിൽ പങ്കാളിയാകാൻ എം.എൽ.എ, ഷാജി അരിപ്രയെ ക്ഷണിച്ചു. സ്വീകരണച്ചടങ്ങിൽ ഡോക്ടർമാരും മെഡിക്കൽ, പാരാമെഡിക്കൽ ജീവനക്കാരും പങ്കെടുത്തു.

