‘നഫെസ’ ചിത്രപ്രദർശന മേളക്ക് തുടക്കം
text_fieldsദമ്മാം കൾചർ ആൻഡ് ആർട്സ് അസോസിയേഷനിൽ ‘നഫെസ’ ചിത്രപ്രദർശനം പ്രമുഖ ചിത്രകാരൻ അബ്ദുൽ അസിം ഷാലി ഉദ്ഘാടനം ചെയ്യുന്നു
ദമ്മാം: കലാസ്വാദകരെ ആകർഷിച്ച് ദമ്മാമിൽ ‘സഫെസ’ ചിത്രപ്രദർശന മേളക്ക് തുടക്കം. ദമ്മാം കൾചർ ആൻഡ് ആർട്സ് അസോസിയേഷൻ ഹാളിൽ ചിത്രകാരന്മാരായ സമഹ് അൽ ദോസാരി, അലി അബ്ദുൽ ഹമീദ്, അബ്ദുൽ ലത്തീഫ് അൽ കിർമാനി, ഫിറാസ് അബ്ദുല്ല എന്നിവരുടെ 48 അപൂർവ ചിത്രങ്ങൾ ഉൾപ്പെടുത്തിയുള്ള ചിത്രപ്രദർശനമാണ് ആരംഭിച്ചത്. പ്രമുഖ ചിത്രകാരൻ അബ്ദുൽ അസിം ഷാലിയാണ് മേള ഉദ്ഘാടനം ചെയ്തു.
ചിത്രംവരയുടെ അതിനൂത സംവിധാനങ്ങൾ പ്രതിഫലിക്കുന്ന ചിത്രങ്ങൾ ഈ മേഖിലയിലുള്ളവർക്ക് അതീവ പ്രതീക്ഷയും പ്രോത്സാഹനവുമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ചിത്രമെന്നതിനപ്പുറത്ത് യാഥാർഥ്യ ബോധത്തിലേക്ക് കാഴ്ചക്കാരെ എത്തിക്കാൻ ഈ ചിത്രങ്ങൾക്ക് കഴിയുന്നു എന്നതാണ് ഇതിന്റെ പ്രത്യേകത. ഒപ്പം ചിത്രക്കാരുടെ സാന്നിധ്യം കാഴ്ചക്കാർക്ക് അവരുമായി സംവദിക്കാനുള്ള അവസരവും ലഭ്യമാക്കുന്നു.
നിത്യജീവിതത്തിൽ കണ്ണിനൊപ്പം മനസിലും ഉടക്കുന്നവയാണ് തന്റെ ചിത്രങ്ങൾക്ക് പ്രചോദനമാകുന്നതെന്ന് ചിത്രകാരൻ അബ്ദുൽ ലത്തീഫ് അൽ കിർമാനി പറഞ്ഞു. അതോടൊപ്പം പലകാഴ്ചകളിലും സാധാരണക്കാർ അവഗണിക്കുന്ന സൂക്ഷ്മതലങ്ങളെ സന്നിവേശിപ്പിക്കാൻ താൻ ശ്രമിക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചിത്രകാരന്മാരുടെ ഒരു തിളക്കമുള്ള ജാലകമാണ് കൾചർ ആൻഡ് ആർട്സ് അസോസിയേഷനിൽ സംഘടിപ്പിച്ച ‘നഫസെ’ തുറക്കുന്നതെന്ന് ദമ്മാമിലെ കലാകാരൻ അലി അബ്ദുൽ ഹമീദ് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര കലാകാരന്മാരുമായി മത്സരിക്കാൻ ഇത് തന്നെ പ്രാപ്തനാക്കുന്നു.
പ്രദർശനം തന്റെ കലാജീവിതത്തിലെ ഒരു പ്രധാന ചുവടുവെപ്പാണെന്നും ഗൗരവമേറിയ കലാനുഭവമായി താൻ തെരഞ്ഞെടുത്ത റിയലിസ്റ്റിക് സ്കൂളിനെ അവഗണിക്കുന്ന ഒരു ജാലകമാണെന്നും കലാകാരൻ സമഹ് അൽ ദോസാരി ചൂണ്ടിക്കാട്ടി. കല ഒരു അഭിനിവേശവും സർഗാത്മകതയുടെ സ്വാതന്ത്ര്യവുമാണെന്നും ഒരു പ്രത്യേക സ്കൂളിൽ മാത്രം ഒതുങ്ങരുതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
നഫെസ പ്രദർശനം ദൃശ്യപ്രകാശനത്തിനും യാഥാർഥ്യബോധമുള്ള പരീക്ഷണത്തിനും കലാപരമായ ഇടം നൽകുന്നുവെന്ന് കലാകാരൻ ഫിറാസ് അബ്ദുല്ല പറഞ്ഞു. പ്രദർശനം നൽകുന്ന ദൃശ്യാനുഭവത്തെ കലാകാരൻ അബ്ദുൽ അസിം ഷാലി പ്രശംസിച്ചു. പുതുക്കിയ ദൃശ്യവായനക്കുള്ള ഒരു ആധുനിക ഇടമാക്കി ഈ പ്രദർശനത്തെ കാണാൻ കഴിയും. അത്തരം പ്രദർശനങ്ങളുടെ സ്ഥാപനം പ്രാദേശിക കലാരംഗത്തെ മെച്ചപ്പെടുത്തുന്നുവെന്നും കഴിവുകളെയും കലാകാരന്മാരെയും വളർത്തുന്നതിലും അഭിരുചി ഉയർത്തുന്ന ദൃശ്യ ഉള്ളടക്കം സൃഷ്ടിക്കുന്നതിലും ദമ്മാമിലെ ഈ അസോസിയേഷന്റെ പോസിറ്റീവ് പങ്ക് ശ്രദ്ധേയമാണെന്നും കലാകാരനും സമൂഹവും തമ്മിലുള്ള സംഭാഷണത്തിന്റെ ഭാഷയാക്കി ഇവിടെ കലയെ പരിവർത്തിപ്പിക്കുകയാണന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

