നടുവണ്ണൂർ പഞ്ചായത്ത് കെ.എം.സി.സി കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഅവറാൻ കുട്ടി പുനത്തിൽ, ശരീഫ് നടുവണ്ണൂർ, മുഹമ്മദലി ചാക്യാറമ്പത്ത്, സിദ്ദീഖ് പീടികക്കണ്ടി, നൗഷാദ് തത്തോത്ത്
ജിദ്ദ: കെ.എം.സി.സി ജിദ്ദ നടുവണ്ണൂർ പഞ്ചായത്ത് കമ്മിറ്റി രൂപവത്കരിച്ചു. ശറഫിയയിൽ ചേർന്ന പ്രവർത്തക കൺവെൻഷൻ ജിദ്ദ കെ.എം.സി.സി ബാലുശ്ശേരി മണ്ഡലം ചെയർമാൻ കെ.വി. അൻവർ സാദത്ത് ഉദ്ഘാടനം ചെയ്തു. കെ.എം. ഷനിൽ മുഹമ്മദലി അധ്യക്ഷത വഹിച്ചു. കെ.എം.സി.സി ജിദ്ദ കോഴിക്കോട് ജില്ല കമ്മിറ്റി വൈസ് പ്രസിഡൻറ് റിയാസ് തത്തോത്ത് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ഭാരവാഹികളായ കെ.കെ. റഹീം, പി. ഷംസീർ എന്നിവർ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. കോയ മേക്കോത്ത്, സലാം അമ്മിച്ചത്ത്, അമീര്‍ സഹദ്, അലി, മിര്‍ഷ എന്നിവർ സംസാരിച്ചു. അവറാന് കുട്ടി പുനത്തില്‍ സ്വാഗതവും നൗഷാദ് തത്തോത്ത് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: അവറാൻ കുട്ടി പുനത്തിൽ (പ്രസിഡൻറ്), ശരീഫ് നടുവണ്ണൂർ (ജന. സെക്രട്ടറി), മുഹമ്മദലി ചാക്യാറമ്പത്ത് (ട്രഷ.), സിദ്ദീഖ് പീടികക്കണ്ടി (ഉപദേശക സമിതി ചെയർമാൻ), നൗഷാദ് തത്തോത്ത് (ഓർഗനൈസിങ് സെക്രട്ടറി), സഹീര്‍ പള്ളിയത്ത് കുനി, യൂസുഫ് വയലില്‍, ജംഷാദ് പുനത്തില്‍ (വൈസ് പ്രസിഡൻറ്), എം.എം. സലീം, സാജിദ് തുരുത്തിമുക്ക്, മുബഷിര്‍ പുനത്തില്‍ (സെക്രട്ടറി).

