ആഘോഷം അവിസ്മരണീയമാക്കി കിഴക്കൻ പ്രവിശ്യ
text_fieldsദമ്മാം: കിഴക്കൻ പ്രവിശ്യയിൽ ദേശീയദിനാഘോഷപരിപാടികൾ അവിസ്മരണീയമായി. രാജ്യ ത്തിെൻറ സമൃദ്ധിയും ഐക്യവും പ്രകടമാക്കുന്നതായിരുന്നു 89ാമത് സ്വാതന്ത്ര്യദിനാഘോഷം. ഒ പ്പം രാജ്യത്തെ സാമൂഹികമാറ്റങ്ങൾക്കുള്ള യുവതയുടെ െഎക്യദാർഢ്യവും ആഘോഷത്തിൽ പ്ര തിഫലിച്ചു. അൽ അഹ്സ പ്രവിശ്യ ഗവർണർ പ്രിൻസ് ബദർ ബിൻ മുഹമ്മദ് ജലവിയായിരുന്നു പരിപ ാടികളുടെ സ്പോൺസർ. കിങ് അബ്ദുല്ല എൻവയൺമെൻറ് പാർക്കിലായിരുന്നു പരിപാടികൾ സംഘടിപ്പിച്ചത്. ‘തദല്ലു ലീ യാ ദാർ’ എന്ന തലക്കെട്ടിൽ നടന്ന ആഘോഷം 40,000ത്തോളം ആളുകൾ ആസ്വദിച്ചു.
സ്വദേശി കലാകാരന്മാർ അവതരിപ്പിച്ച പരമ്പരാഗത നൃത്തങ്ങൾ, കുട്ടികൾക്കും സ്ത്രീകൾക്കും വ്യത്യസ്തമായ ഗെയിമുകൾ എന്നിവ അരങ്ങേറി. സ്വദേശി, വിദേശി വ്യത്യാസമില്ലാതെ എല്ലാ പ്രായക്കാരും വൈവിധ്യമാർന്ന പരിപാടികൾ ആസ്വദിച്ചു. ടൂർ ടീംസ്, കുട്ടികൾക്കായുള്ള ശിൽപശാലകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ എന്നിവയും ആഘോഷത്തിന് പൊലിമ ചാർത്തി.
ദേശീയദിനത്തിെൻറ ഭാഗമായി ഖത്തീഫിൽ മാർച്ച് ഓഫ് ലോയൽറ്റി എന്ന പേരിൽ ബൈക്ക് റാലി സം ഘടിപ്പിച്ചു. സൗദിയുടെ വിവിധ ഭാഗത്തുനിന്നും വിദേശത്തുനിന്നുമുള്ള 400 ബൈക്ക് യാത്രികരാണ് പങ്കെടുത്തത്. ഖത്വീഫ് കോർണീഷിലെ ‘ഐ ലവ് ഖത്വീഫ്’ എന്ന മന്ദിരത്തിനടുത്തുനിന്നാണ് യാത്ര ആരംഭിച്ചത്. ഖത്വീഫിൽ സൈഹാത്തിലേക്കും വീണ്ടും ഖത്വീഫിലേക്ക് വന്ന് ദാരിൻ കോർണീഷിൽ ബൈക്ക് റാലി സമാപിച്ചു.
ദേശീയദിനാഘോഷത്തിെൻറ ഭാഗമായി ദമ്മാമിലെ അരാംകോ എൻവയൺമെൻറ് പാർക്കിൽ സംഘടിപ്പിച്ച ‘ഖൈറത്ത് വത്വൻ’ എന്ന പരിപാടിയിൽ ആറായിരത്തോളം ആളുകൾ സന്ദർശകരായെത്തി. രാജ്യത്തെ കർഷകർക്കും സംരംഭകർക്കും ഊർജം നൽകുക എന്ന ലക്ഷ്യത്തോടെ പ്രാദേശിക കമ്പോളങ്ങളുടെ പ്രദർശനമായിരുന്ന ഖൈറത്ത് വത്വൻ സംഘാടനമികവുകൊണ്ട് ശ്രദ്ധേയമായി. അപകടങ്ങളൊഴിവാക്കാൻ കൂടുതൽ പൊലീസ് രംഗത്തുണ്ടായിരുന്നു. വെടിക്കെട്ട് പ്രകടനവും എയർഷോയും കാണികളെ ഏറെ ആകർഷിച്ചു. കൂടാതെ, വിവിധ കച്ചവടസ്ഥാപനങ്ങൾ നടത്തിയ അറേബ്യൻ നൃത്തപ്രകടനങ്ങൾ വഴിയോരങ്ങളെ സജീവമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
