വിരൽത്തുമ്പിൽ ആതുരസേവനം; സൗദിയില്‍ ‘മൈ ആസ്റ്റര്‍ ആപ്’ പുറത്തിറക്കി
text_fieldsലീപ് മേളയിലൊരുക്കിയ ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പനും ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇ-കോമേഴ്സ് സി.ഇ.ഒ നല്ല കരുണാനിധിയും ചേർന്ന് ‘മൈ ആസ്റ്റർ’ ആപ്പ് പുറത്തിറക്കുന്നു
റിയാദ്: വിൽത്തുമ്പിൽ ആതുരസേവനം ലഭ്യമാക്കുന്ന ‘മൈ ആസ്റ്റര്‍ ആപ്’ സൗദി അറേബ്യയിൽ അവതരിപ്പിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍. റിയാദ് മൽഹമിൽ ആരംഭിച്ച ‘ലീപ് 2025’ മേളയിൽ നടന്ന ചടങ്ങിൽ ആപ് ഔദ്യോഗികമായി പുറത്തിറക്കി.
രാജ്യത്തെ ആരോഗ്യ പരിചരണ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുകയും ജനങ്ങള്‍ക്ക് മികച്ച ആരോഗ്യ പരിചരണ സംവിധാനം ലഭ്യമാക്കുകയും ചെയ്യുക എന്ന ആസ്റ്ററിെൻറ ലക്ഷ്യത്തിെൻറ ഭാഗമായാണ് ഈ പുതിയ ചുവടുവെയ്പ്പ്. മികച്ച ട്രാക്ക് റെക്കോർഡോടെ യു.എ.ഇയിലെ ഒന്നാം നിര ഹെല്‍ത്ത് കെയര്‍ ആപ്പാണ് മൈ ആസ്റ്റർ. ഇതിനകം 20 ലക്ഷത്തിലധികം ഡൗണ്‍ലോഡുകളാണ് ആപ്പിന് ലഭിച്ചിട്ടുള്ളത്.
രാജ്യത്തെ ആശുപത്രികൾ, ഫാര്‍മസികള്‍, ക്ലിനിക്കുകള്‍ തുടങ്ങിയ എല്ലാ സേവന മേഖലകള്‍ക്കും ഏകജാലക പരിഹാരമാണ് ഈ ആപ്ലിക്കേഷന്‍. സൗദിയിൽ ഉടൻ തന്നെ ആരംഭിക്കുന്ന ആസ്റ്റര്‍ ക്ലിനിക്കുകളുടെ സേവനം ഈ ആപ്പിൽ ലഭ്യമാകും.
ഡോക്ടർമാരുടെ അപ്പോയിന്‍മെൻറുകള്‍, ടെലിഹെല്‍ത്ത് കണ്‍സള്‍ട്ടേഷനുകള്‍, ഫാര്‍മസി-വെല്‍നെസ് ഉല്‍പ്പന്നങ്ങളുടെ ഹോം ഡെലിവറി, വെല്‍ബിയിങ്ങ് സൊല്യൂഷ്യനുകളുടെ വിപുലമായ ഉല്‍പ്പന്നശ്രേണി എന്നിവയിലേക്ക് ഈ ആപ്പ് എളുപ്പത്തിലുള്ള പ്രവേശനം സാധ്യമാക്കും. ഉപഭോക്താക്കളുടെ ആരോഗ്യ വിവരങ്ങള്‍ ട്രാക്കുചെയ്യാനും ലാബ് റിപ്പോര്‍ട്ടുകള്‍, ആരോഗ്യരേഖകള്‍, വിട്ടുമാറാത്ത രോഗാവസ്ഥകള്‍ എന്നിവ മനസിലാക്കാനും ആപ്ലിക്കേഷന്‍ സഹായിക്കും. ആപ്പിലൂടെ എല്ലാ വിവരങ്ങളും വിരല്‍ത്തുമ്പില്‍ ലഭ്യമാകുന്നതോടെ ഉപയോക്താക്കള്‍ക്ക് മുഴുവന്‍ സമയവും ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നു.
ഗൂഗിള്‍ ക്ലൗഡിലൂടെ എ.ഐയും എ.ഐ ജനറേറ്റഡ് വോയിസ് ഇൻറഗ്രേഷനും ആപ്പിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ സംവിധാനം അറബിക് ഭാഷയിലൂടെ രോഗലക്ഷണങ്ങളെക്കുറിച്ച് സംസാരിക്കാനും പ്രാദേശികഭാഷയില്‍ തന്നെ ഉപയോക്താക്കള്‍ക്ക് ഭാഷാപരിമിതികളില്ലാതെ ആശയവിനിമയം നടത്താനും സഹായിക്കുന്നു. എ.ഐ സാങ്കേതിക വിദ്യയിലൂടെ ആസ്റ്റർ ശൃംഖലയിലെ ഏറ്റവും അനുയോജ്യരായ സ്പെഷ്യലിസ്റ്റുകളും ആരോഗ്യപ്രവര്‍ത്തകരും ഉപയോക്താക്കളുടെ ആവശ്യങ്ങളോട് പ്രതികരിക്കും.
അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ സൗദിയിൽ ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍, ഡിജിറ്റല്‍ ഹെല്‍ത്ത് എന്നീ മേഖലകളില്‍ ആസ്റ്റർ 100 കോടി സൗദി റിയാല്‍ നിക്ഷേപം നടത്തും. രാജ്യത്തെ ജനങ്ങള്‍ക്ക് ഏക ജാലക സംവിധാനത്തിലൂടെ ഹെല്‍ത്ത് -വെല്‍നെസ് മേഖലകളിലേക്ക് എളുപ്പത്തില്‍ പ്രവേശനം സാധ്യമാക്കുക എന്ന സൗദി അറേബ്യയുടെ ‘വിഷന്‍ 2030’ ലക്ഷ്യത്തെ പിന്തുണച്ചുകൊണ്ടാണ് ഈ നീക്കം സാധ്യമാക്കുന്നത്. രാജ്യവ്യാപകമായി 180 ഫാർമസികളായി വിപുലീകരിക്കും.
നിലവിൽ റിയാദിലുള്ള അസ്റ്റര്‍ സനദ് ആശുപത്രിയോടൊപ്പം പ്രധാന നഗരങ്ങളില്‍ അഞ്ച് പുതിയ ആശുപത്രികള്‍ സ്ഥാപിക്കുന്നതിനിലൂടെ മൊത്തം 1,000 കിടക്കകൾ എന്നതിലേക്ക് ശേഷി വര്‍ദ്ധിപ്പിക്കും. 30 മെഡിക്കല്‍ സെൻററുകളും ആരംഭിക്കും. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ഏകദേശം 4,900 പേര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ നല്‍കാനും ആസ്റ്റര്‍ പദ്ധതിയിടുന്നതായും വാർത്താക്കുറിപ്പിൽ പറഞ്ഞു.
ലീപ് മേളയിലൊരുക്കിയ ചടങ്ങിൽ ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ മാനേജിങ്ങ് ഡയറക്ടറും ഗ്രൂപ്പ് സി.ഇ.ഒയുമായ അലീഷ മൂപ്പനും ഡിജിറ്റൽ ഹെൽത്ത് ആൻഡ് ഇ-കോമേഴ്സ് സി.ഇ.ഒ നല്ല കരുണാനിധിയും ചേർന്ന് ‘മൈ ആസ്റ്റർ’ ആപ്പ് പുറത്തിറക്കൽ കർമം നിർവഹിച്ചു. ഈ ആപ് സൗദിയിൽ പുറത്തിറക്കിയത് രാജ്യത്ത് ആസ്റ്ററിെൻറ മുന്നോട്ടുളള പ്രയാണത്തില്‍ ഒരു നിര്‍ണായകഘട്ടമാണെന്ന് അലീഷ മൂപ്പന്‍ പറഞ്ഞു.
‘മൈ ആസ്റ്ററി’െൻറ പരിചയപ്പെടുത്തലോടെ, ഗൾഫിൽ ഡിജിറ്റല്‍വിപ്ലവത്തിന് നേതൃത്വംനല്‍കുന്നത് ആസ്റ്റര്‍ തുടരുകയാണ്. എല്ലാവര്‍ക്കും പ്രാപ്യമായതും എളുപ്പം ലഭ്യമായതും അതിനൂതനവുമായ സംവിധാനത്തിലൂടെ ആരോഗ്യ പരിസ്ഥിതിതന്ത്രം നിർമിക്കുന്നതില്‍ ആസ്റ്ററിെൻറ പ്രതിജ്ഞാബദ്ധത വീണ്ടും ഉറപ്പിക്കുകയാണെന്നും അലീഷാ മൂപ്പന്‍ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

