കേരള വിസാഡ് ക്രിക്കറ്റിൽ എം.ഡബ്ല്യു.സി.സി ജേതാക്കൾ
text_fieldsകേരള വിസാഡ് ക്രിക്കറ്റിൽ ജേതാക്കളായ എം.ഡബ്ല്യു.സി.സി
റിയാദ്: കേരള വിസാഡ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തിൽ റിയാദിൽ നടന്ന വിസാർഡ് പ്രീമിയർ ലീഗിൽ മലബാർ വാരിയേഴ്സ് ക്രിക്കറ്റ് ക്ലബ് (എം.ഡബ്ല്യു.സി.സി) ചാമ്പ്യന്മാരായി.
20 ടീമുകളെ പങ്കെടുപ്പിച്ച് റിയാദ് സുലൈ ഗ്രൗണ്ടിൽ നടത്തിയ ടൂർണമെന്റിന്റെ ഫൈനലിൽ കരുത്തരായ മാംഗളൂർ പ്രൈഡിനെ 52 റൺസിന് തോൽപിച്ചാണ് എം.ഡബ്ല്യു.സി.സി ജേതാക്കളായത്. വിസാർഡ് മാനേജ്മെന്റിൽനിന്ന് എം.ഡബ്ല്യു.സി.സി കാപ്റ്റൻ ഇഹ്സാൻ ട്രോഫി ഏറ്റുവാങ്ങി. ഫൈനലിലെ താരമായി എം.ഡബ്ല്യു.സി.സിയുടെ റിസ്വിയെ തെരഞ്ഞെടുത്തു.
ടൂർണമെൻറിലുടനീളം മികച്ച ബൗളിങ് പുറത്തെടുത്ത എം.ഡബ്ല്യു.സി.സിയുടെ ബൗളർ റാസിക്ക് ടൂർണമെൻറിലെ ശ്രദ്ധാകേന്ദ്രമായിരുന്നു. ലൂസേഴ്സ് ഫൈനലിൽ റോയൽ ക്രിക്കറ്റ് ക്ലബ് ഹൈലൈറ്റ്സ് ക്ലബിനെ പരാജയപ്പെടുത്തി മൂന്നാം സ്ഥാനക്കാരായി. ടൂർണമെൻറിലെ മികച്ച താരമായി മാംഗളൂർ പ്രൈഡിെൻറ പാഷാ ജുനൈദിനെയും മികച്ച ബൗളറായി മാംഗളൂർ പ്രൈഡിന്റെ അഫ്സാനെയും മികച്ച ബാറ്റ്സ്മാനായി യൂത്ത് ഇന്ത്യയുടെ റഹ്മാനെയും തെരഞ്ഞെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

