മുസിരിസ് പ്രവാസി ഫോറം അംഗത്വ കാമ്പയിന് തുടക്കമായി
text_fieldsജിദ്ദയിൽ മുസിരിസ് പ്രവാസി ഫോറം നടത്തുന്ന പുതിയ അംഗത്വ വിതരണ കാമ്പയിനിൽ ആദ്യ അംഗത്വം മുഹമ്മദ് ഷാഫിയും കുടുംബവും സ്വീകരിക്കുന്നു
ജിദ്ദ: ജിദ്ദയിലെ കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലുമുള്ളവരുടെ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം കൂടുതല്‍ മേഖലകളിലേക്ക് പ്രവര്‍ത്തനം വ്യാപിക്കുന്നതിെൻറ ഭാഗമായി നടത്തുന്ന പുതിയ അംഗത്വ വിതരണ കാമ്പയിന് ജിദ്ദയിൽ ആരംഭിച്ചു. ആദ്യ അംഗത്വം മുഹമ്മദ് ഷാഫിയും കുടുബവും സ്വീകരിച്ചു.
പ്രസിഡന്റ് അബ്ദുൽ സലാം എമ്മാട്, സെക്രട്ടറി സഫറുള്ള വെള്ളാങ്കല്ലൂർ, വൈസ് പ്രസിഡൻ്റ് ഷിഹാബ് അയ്യാരിൽ, ജോയിന്റ് സെക്രട്ടറി മുഹമ്മദ് സാലി അറയ്ക്കൽ, ചാരിറ്റി കൺവീനർ സഹീർ വലപ്പാട്, രക്ഷാധികാരി മുഹമ്മദ് സഗീർ മാടവന, വനിതാ വിഭാഗം രക്ഷാധികാരി തുഷാരാ ഷിഹാബ്, എക്സിക്യൂട്ടീവ് അംഗം സഗീർ പുതിയകാവ് എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. അംഗത്വം എടുക്കാൻ താൽപര്യം ഉള്ളവർ 0500023092, 0551043980, 0543770618 എന്നീ മൊബൈൽ നമ്പറിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികൾ അറിയിച്ചു.

