മുസിരിസ് പ്രവാസി ഫോറം ഇഫ്താർ സൗഹൃദ സംഗമം
text_fieldsഡോ. സബ്ന കോട്ടയെ മുസിരിസ് പ്രവാസി ഫോറം കമ്മിറ്റി രക്ഷാധികാരികള്‍ ഉപഹാരം നല്‍കി ആദരിക്കുന്നു
ജിദ്ദ: കൊടുങ്ങല്ലൂർ കൂട്ടായ്മയായ മുസിരിസ് പ്രവാസി ഫോറം ഇഫ്താർ സൗഹൃദ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ ആക്ടിങ് പ്രസിഡൻറ് മുഹമ്മദ് ഷിഹാബ് അയ്യാരിൽ അധ്യക്ഷത വഹിച്ചു. സേവ വൈസ് പ്രസിഡൻറ് അബ്ദുൽ റഷീദ് എടവനക്കാട് റമദാന്‍ സന്ദേശം നല്‍കി. ഇന്ത്യന്‍ സ്കൂള്‍ മാനേജിങ് കമ്മിറ്റിയംഗമായി തെരഞ്ഞെടുക്കപ്പെട്ട മുസിരിസ് കുടുംബാഗം ഡോ. സബ്ന കോട്ടയെ കമ്മിറ്റി രക്ഷാധികാരികള്‍ ഉപഹാരം നല്‍കി ആദരിച്ചു. രക്ഷാധികാരികളായ മുഹമ്മദ് സഗീര്‍ മാടവന, താഹ മരിക്കാര്‍, ഹനീഫ് ചളിങ്ങാട്, തുഷാര ഷിഹാബ് എന്നിവര്‍ സംസാരിച്ചു.
മുസിരിസ് പ്രവാസി ഫോറം ജിദ്ദയിൽ സംഘടിപ്പിച്ച ഇഫ്താർ സൗഹൃദ സംഗമത്തിൽനിന്ന്
ജോയിൻറ് സെക്രട്ടറിമാരായ സഗീര്‍ പുതിയകാവ്, കള്‍ച്ചറല്‍ സെക്രട്ടറി ജസീന സാബു, ശറഫുദ്ധീന്‍ ചളിങ്ങാട്, വനിത വിഭാഗം പ്രസിഡൻറ് സുമിത അബ്ദുൽ അസീസ്, സെക്രട്ടറി ഷിഫ സുബില്‍, ഷജീറ ജലീല്‍, ജസീന സാദത്ത് തുടങ്ങിയവര്‍ ഇഫ്താർ സംഗമത്തിന് നേതൃത്വം നല്‍കി. ആലുവ കൂട്ടായ്മ, സേവ തുടങ്ങിയ സംഘടനാ പ്രധിനിധികളും പങ്കെടുത്തു. സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും ട്രഷറര്‍ മുഹമ്മദ് സാബിര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

