‘വിശ്വാസിയുടെ മുത്ത്നബി’; ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രഭാഷണം
text_fields‘വിശ്വാസിയുടെ മുത്ത്നബി’ എന്ന വിഷയത്തിൽ ജിദ്ദ
ഇന്ത്യൻ ഇസ്ലാഹി സെൻററിൽ ഇസ്സുദ്ദീൻ സ്വലാഹി
പ്രഭാഷണം നടത്തുന്നു
ജിദ്ദ: അന്ത്യപ്രവാചകൻ മുഹമ്മദ് നബിയെ മുൻഗാമികൾ സ്നേഹിച്ച പോലെയാണ് നാം സ്നേഹിക്കേണ്ടതെന്നും ഇന്ന് കാണുന്ന പല ആചാരങ്ങളും പിന്നീട് മതത്തിൽ കടത്തിക്കൂട്ടിയതാണെന്നും ഇസ്സുദ്ദീൻ സ്വലാഹി അഭിപ്രായപ്പെട്ടു. ‘വിശ്വാസിയുടെ മുത്ത്നബി’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യൻ ഇസ്ലാഹി സെന്ററിൽ പ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
പ്രവാചകൻ പഠിപ്പിക്കാത്ത പുത്തൻ ആരാധനാരീതികൾ ഒന്നും മതത്തിൽ പുണ്യകരമല്ല. നമസ്കാരം, സകാത്, നോമ്പ്, ഹജ്ജ്, ഭക്ഷണ കാര്യത്തിലുള്ള മര്യാദകൾ, വഴിയിലൂടെ നടക്കുമ്പോഴുള്ള മര്യാദകൾ തുടങ്ങി നിത്യജീവിതത്തിലെ എല്ലാ തലങ്ങളും പഠിപ്പിച്ചിട്ടാണ് പ്രവാചകൻ ഈ ലോകത്തോട് വിട പറഞ്ഞത്. പരിപാടിയിൽ നൂരിഷ വള്ളിക്കുന്ന് അധ്യക്ഷത വഹിച്ചു. ഷാഫി ആലപ്പുഴ സ്വാഗതവും നൗഫൽ കരുവാരക്കുണ്ട് നന്ദിയും പറഞ്ഞു.

