ഇന്ത്യയെ മതരാജ്യമാക്കാനുള്ള ശ്രമങ്ങൾക്കെതിരെ ജാഗരൂകരാകണം -നവയുഗം ജുബൈൽ
text_fieldsജുബൈൽ: ലോകമെങ്ങും രാജ്യങ്ങൾ ആധുനികതയിലേക്ക് മുന്നേറുമ്പോൾ, ഇന്ത്യയെ 16-ാം നൂറ്റാണ്ടിെൻറ മൂല്യങ്ങൾ പേറുന്ന മനുസ്മൃതിയിൽ അധിഷ്ഠിതമായ യാഥാസ്ഥിതിക ഹിന്ദുമതരാജ്യമാക്കി പരിവർത്തനം ചെയ്യാനുള്ള സംഘപരിവാർ സർക്കാരുകളുടെ ശ്രമങ്ങൾക്കെതിരെ, ഇന്ത്യൻ പ്രവാസികളും ജാഗരൂകരാകണമെന്ന് എഴുത്തുകാരനും നവയുഗം നവമാധ്യമ കൺവീനറുമായ ബെൻസി മോഹൻ അഭിപ്രായപ്പെട്ടു.
നവയുഗം സാംസ്ക്കാരികവേദി ജുബൈൽ കേന്ദ്രകമ്മിറ്റി ബദർ അൽറാബി ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ ദിനദേവ് അധ്യക്ഷത വഹിച്ചു. മുതിർന്ന നേതാവ് എം.ജി. മനോജ് നവയുഗം സാംസ്കാരിക വേദി ജുബൈൽ മെമ്പർഷിപ് കാമ്പയിെൻറ ഉദ്ഘാടനം നിർവഹിച്ചു. കെ.ആർ. സുരേഷ് ആദ്യ മെംബർഷിപ് ഫോം ഏറ്റുവാങ്ങി. നവയുഗം നേതാക്കളായ ടി.കെ. നൗഷാദ്, പുഷ്പകുമാർ തുടങ്ങിയവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

