Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅൽ ഖർജിലെ ഇറാൻ...

അൽ ഖർജിലെ ഇറാൻ ആക്രമണം; മുസ്‍ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു

text_fields
bookmark_border
അൽ ഖർജിലെ ഇറാൻ ആക്രമണം; മുസ്‍ലിം വേൾഡ് ലീഗ് ശക്തമായി അപലപിച്ചു
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലെ അ​ൽ​ഖ​ർ​ജ് ഗ​വ​ർ​ണ​റേ​റ്റി​ലെ ജ​ന​വാ​സ മേ​ഖ​ല ല​ക്ഷ്യ​മാ​ക്കി ഇ​റാ​ൻ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തെ മു​സ്‍ലിം വേ​ൾ​ഡ് ലീ​ഗ് ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​പ​ല​പി​ച്ചു. സൗ​ദി അ​റേ​ബ്യ​ക്കും മ​റ്റ് അ​യ​ൽ​രാ​ജ്യ​ങ്ങ​ൾ​ക്കും എ​തി​രെ ഇ​റാ​ൻ തു​ട​രു​ന്ന ക്രി​മി​ന​ൽ ആ​ക്ര​മ​ണ​ങ്ങ​ളു​ടെ ഭാ​ഗ​മാ​ണി​തെ​ന്ന് സം​ഘ​ട​ന കു​റ്റ​പ്പെ​ടു​ത്തി.

എ​ല്ലാ മ​ത​പ​ര​മാ​യ മൂ​ല്യ​ങ്ങ​ളെ​യും അ​ന്താ​രാ​ഷ്ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ളെ​യും ലം​ഘി​ക്കു​ന്ന​താ​ണ് ഇ​ത്ത​രം നി​യ​മ​വി​രു​ദ്ധ​മാ​യ ന​ട​പ​ടി​ക​ളെ​ന്ന് മു​സ്‍ലിം വേ​ൾ​ഡ് ലീ​ഗ് സെ​ക്ര​ട്ട​റി ജ​ന​റ​ലും ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് മു​സ്‍ലിം സ്കോ​ളേ​ഴ്സ് ചെ​യ​ർ​മാ​നു​മാ​യ ശൈ​ഖ് ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഇ​സ്സ പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി. സ​മാ​ധാ​ന​ത്തി​ന് വേ​ണ്ടി​യു​ള്ള സൗ​ദി അ​റേ​ബ്യ​യു​ടെ സു​താ​ര്യ​വും പ​ക്വ​വു​മാ​യ ശ്ര​മ​ങ്ങ​ളെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ടു​ള്ള ഇ​ത്ത​രം നീ​ക്ക​ങ്ങ​ൾ അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സൗ​ദി അ​റേ​ബ്യ സ്വീ​ക​രി​ക്കു​ന്ന എ​ല്ലാ ന​ട​പ​ടി​ക​ൾ​ക്കും മു​സ്‍ലിം വേ​ൾ​ഡ് ലീ​ഗ് പൂ​ർ​ണ്ണ പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചു.

ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​താ​യും പ​രി​ക്കേ​റ്റ​വ​ർ എ​ത്ര​യും വേ​ഗം സു​ഖം പ്രാ​പി​ക്ക​ട്ടെ​യെ​ന്നും ഡോ. ​മു​ഹ​മ്മ​ദ് അ​ൽ​ഇ​സ്സ ആ​ശം​സി​ച്ചു. സൗ​ദി ഭ​ര​ണ​കൂ​ട​ത്തെ​യും ജ​ന​ങ്ങ​ളെ​യും എ​ല്ലാ ബു​ദ്ധി​മു​ട്ടു​ക​ളി​ൽ നി​ന്നും അ​ല്ലാ​ഹു സം​ര​ക്ഷി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം പ്രാ​ർ​ഥി​ക്കു​ക​യും ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim world leagueIran attackAl-KharjMuslim world
News Summary - Muslim World League strongly condemns Iran attack in Al-Kharj
Next Story