Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്​ലിം വേൾഡ്​ ലീഗ്...

മുസ്​ലിം വേൾഡ്​ ലീഗ് സാംസ്​കാരിക  വിനിമയ സമ്മേളനം ന്യൂയോർക്കിൽ തുടങ്ങി

text_fields
bookmark_border
മുസ്​ലിം വേൾഡ്​ ലീഗ് സാംസ്​കാരിക  വിനിമയ സമ്മേളനം ന്യൂയോർക്കിൽ തുടങ്ങി
cancel
camera_alt????????????? ???????? ???????? ?????? ???????? ???????????? ??????
ജിദ്ദ: അമേരിക്കക്കും ​ലോക മുസ്​ലിം രാജ്യങ്ങൾക്കുമിടയിലെ സാംസ്​കാരിക ആ​​​​​​ശയവിനിമയം’ എന്ന തലക്കെട്ടിൽ മുസ്​ലിം വേൾഡ്​ ലീഗി​​െൻറ സമ്മേളനം ന്യൂയോർക്കിൽ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ ഇസ്​ലാമിക സ്​ഥാപന പ്രതിനിധികളും പണ്​ഡിതന്മാരും ചിന്തകരും ഗവേഷകരും അമേരിക്കയിൽ നിന്നുള്ളവരുമടക്കം 450 പേർ​ സമ്മേളനത്തിൽ പ​െങ്കടുക്കുന്നുണ്ട്​.  
വിവിധ രാജ്യങ്ങളിലെ ഇസ്​ലാമിക സ്​ഥാപന പ്രതിനിധികളുടെ സാന്നിധ്യത്തിലാണ്​ സമ്മേളനം നടക്കുന്നത്​. അമേരിക്കയിൽ നിന്നുള്ളവരും ലോകതലത്തിൽ  ഭൗദ്ധിക, രാഷ്​ട്രീയ, വൈജഞാനിക തലങ്ങളിൽ അറിയപ്പെടുന്നവരും പ​െങ്കടുക്കുന്നുണ്ട്​. സമ്മേളനത്തിനിടയിൽ അ​മേരിക്കൻ മുസ്​ലിം വിദ്യാർഥികൾക്കിടയിൽ സംവാദം ഒരുക്കിയിട്ടുണ്ട്​. അമേരിക്കയിൽ നിന്നും മുസ്​ലിം ലോകത്തു നിന്നുമുള്ള സാംസ്​കാരിക സംഭാവനകൾ, ലോക സമാധാനത്തിന്​ ഇസ്​ലാമി​​െൻറ സംഭാവനകൾ, അമേരിക്കയിലെ മുസ്​ലിംകൾ, അമേരിക്കയും മുസ്​ലിം ​ലോകവുമായുള്ള വൈജഞാനിക വിനിമയം, ലോകസമാധാനം, മാനുഷികവും സാംസ്​കാരികവുമായ പങ്കാളിത്തം, ചിന്താ സ്വാതന്ത്യം തുടങ്ങി വിവിധ വിഷയങ്ങളിലാണ്​ ചർച്ച.
ഇസ്​ലാമിക സംസ്​കാരത്തെ കുറിച്ചും  മറ്റ്​ സംസ്​കാരങ്ങളുടെ രൂപവത്​കരണത്തിൽ അതി​​െൻറ ചരിത്രപരമായ ദൗത്യവും  ഒാർമപ്പെടുത്തുകയാണ്​ സമ്മേളനം  ലക്ഷ്യമിടുന്നതെന്ന്​ റാബിത്വ ജനറൽ സെക്രട്ടറി ഡോ.മുഹമ്മദ്​ ബിൻ അബ്​ദുൽ കരീം അൽഇൗസ പറഞ്ഞു. നീതിയിലും നന്മയിലും അധിഷ്​ഠിതമായ ഇസ്​ലാമിക സഹോദര്യവും ഉദാത്തമായ പൊരുമാറ്റ രീതികളും പരിചയ​പ്പെടുത്തുന്നതിനുമാണിത്​​. തീവ്രമായ നിലപാടുകളെ മുസ്​ലിം വേൾഡ്​ ലീഗ്​ മറ്റാരെക്കാളും മു​േമ്പ തള്ളിപ്പറഞ്ഞിട്ടുണ്ട്​. വളരെ കുറഞ്ഞ ആളുകളെ മുസ്​ലിം ലോകത്ത്​ തീവ്രമായ ചിന്താഗതികൾ പുലർത്തുന്നുള്ളൂ. 
ഭീകരതക്കും തീവ്രതക്കുമെതിരെ ശക്​തമായ നിലപാട്​ സ്വീകരിച്ച രാജ്യമാണ്​ സൗദി അറേബ്യ. അമേരിക്കൻ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​െൻറയും അമേരിക്കക്കാരായ നിരവധി രാഷ്​ട്രീയക്കാരുടെയും ചിന്തകന്മാരുടെയും മാധ്യമ പ്രവർത്തകരുടെയും സാന്നിധ്യത്തിൽ റിയാദിൽ ഭീകരതാ വിരുദ്ധ കേന്ദ്രം ഉദ്​ഘാടനം ചെയ്​തത്​ ഇതി​​െൻറ ഭാഗമാണെന്നും റാബിത്വ ജനറൽ സെ​ക്രട്ടറി പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmuslim world league
News Summary - muslim world league conference started at newyork-gulfnews-saudi arabia
Next Story