മുസ്ലിം വേൾഡ് ലീഗും അപലപിച്ചു
text_fieldsമക്ക: സിറിയയിലെ വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ ആക്രമണങ്ങളെ മുസ്ലിം വേൾഡ് ലീഗ് അപലപിച്ചു. സിറിയയോടും അതിന്റെ ജനങ്ങളോടും അതിന്റെ സുരക്ഷിതത്വത്തിനും സ്ഥിരതക്കും പരമാധികാരത്തിനും ഐക്യത്തിനും ഭീഷണിയാകുന്ന എല്ലാത്തിനും സമ്പൂർണ്ണ ഐക്യദാർഢ്യം ഉറപ്പിക്കുന്നു.
അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും ലംഘിക്കുന്നതും സിറിയയിലും മേഖലയിലും സുരക്ഷയും സ്ഥിരതയും അസ്ഥിരപ്പെടുത്തുന്നതുമായ ഈ ക്രൂരമായ ഇസ്രായേലി സമീപനത്തെ അപലപിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ.മുഹമ്മദ് ബിൻ അബ്ദുൽകരീം അൽ ഈസ പറഞ്ഞു.
ഈ ഗുരുതരമായ ലംഘനങ്ങൾക്കെതിരെ അടിയന്തരവും നിർണായകവുമായ നടപടികൾ കൈക്കൊള്ളാൻ അന്താരാഷ്ട്ര സമൂഹത്തോട് അദ്ദേഹം അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
