ഫലസ്തീൻ രാഷ്ട്രം; സൗദി നിലപാടിനെ വിലമതിക്കുന്നെന്ന് മുസ്ലിം വേൾഡ് ലീഗ്
text_fieldsറിയാദ്: ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിൽ സൗദി അറേബ്യയുടെ നിലപാട് വളരെയധികം വിലമതിക്കുന്നതാണെന്ന് മുസ്ലിം വേൾഡ് ലീഗ് വ്യക്തമാക്കി. സൗദിയുടെ നിലപാട് അതിന്റെ ശുദ്ധവും ശക്തവുമായ മനസാക്ഷിയിൽ വേരൂന്നിയ മൂല്യങ്ങളിൽനിന്നാണ്.
കിഴക്കൻ ജറുസലേം തലസ്ഥാനമായി ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കുന്നതിന്റെ അനിവാര്യതയെക്കുറിച്ചുള്ള സൗദിയുടെ ഉറച്ച നിലപാടിനെ മുസ്ലിം വേൾഡ് ലീഗ് വളരെയധികം അഭിനന്ദിക്കുന്നു. ഇത് ഫലസ്തീൻ വിഷയത്തിൽ സൗദിയുടെ ഉറച്ചതും സ്ഥാപിതവുമായ മൂല്യങ്ങളെയും തത്വങ്ങളെയും പ്രതിനിധീകരിക്കുന്നുവെന്നും ജനറൽ സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.
സംഭവവികാസങ്ങൾക്കും വിവിധ സന്ദർഭങ്ങൾക്കും ഇടയിൽ സ്ഥാപിതമായ ഈ ചരിത്രപരമായ നിലപാട് ഉൗന്നിപറഞ്ഞതിന് ഇസ്ലാമിക ജനതയുടെ മൊത്തത്തിലുള്ള നന്ദി സൽമാൻ രാജാവിനോടും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനോടും അറിയിക്കുന്നുവെന്ന് മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ ഡോ. അൽഇൗസ പറഞ്ഞു.
സൗദിയുടെ ശുദ്ധവും ശക്തവുമായ മനസാക്ഷിയിൽ വേരൂന്നിയ മൂല്യങ്ങളിൽനിന്ന് ഉരുത്തിരിഞ്ഞ ഈ നിലപാട് അറബ്, ഇസ്ലാമിക, അന്തർദേശീയ കേന്ദ്രത്തിൽനിന്നുള്ള ചരിത്രപരമായ ഉത്തരവാദിത്തം നിറവേറ്റുന്നു. അതോടൊപ്പം ഫലസ്തീൻ ലക്ഷ്യത്തെ പിന്തുണക്കുന്നതിനുള്ള മഹത്തായതും അർഹവുമായ അഭിലാഷമാണെന്നും മുസ്ലിം വേൾഡ് ലീഗ് സെക്രട്ടറി ജനറൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
