ആവേശമുണർത്തി മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി-സ്ഥാപക ദിന സംഗമം
text_fieldsകെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി-സ്ഥാപക ദിന സംഗമം
റിയാദ്: റിയാദ് കെ.എം.സി.സി മലപ്പുറം മണ്ഡലം കമ്മിറ്റി മുസ്ലിം ലീഗ് സ്ഥാപകദിന സംഗമം നടത്തി. സമൂഹത്തിെൻറയും സമുദായത്തിെൻറയും അഭിമാനകരമായ നിലനില്പ് ലക്ഷ്യംവെച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്നേറ്റത്തിനുമാണ് മുസ്ലിം ലീഗും കെ.എം.സി.സി അടക്കമുള്ള പോഷക സംഘടനകളും എല്ലാ കാലഘട്ടങ്ങളിലും മുന്‍ഗണന നൽകിയിട്ടുള്ളതെന്ന് സംഗമം അഭിപ്രായപ്പെട്ടു. റിയാദ് എക്സിറ്റ് 18 ലെ ലാറൈൻ ഇസ്തിറാഹയിൽ നടന്ന പ്ലാറ്റിനം ജൂബിലി-സ്ഥാപക ദിനാഘോഷങ്ങൾക്ക് കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി സിദ്ധീഖ് കോങ്ങാടിെൻറ നേതൃത്വത്തിൽ മണ്ഡലത്തിലെ 75 പ്രവർത്തകർ 75 പതാകകൾ ഉയർത്തി തുടക്കം കുറിച്ചു.
മണ്ഡലം കെ.എം.സി.സി പ്രസിഡൻറ് ബഷീർ ഇരുമ്പുഴി അധ്യക്ഷത വഹിച്ചു. മലപ്പുറം ജില്ല കമ്മിറ്റി ജനറൽ സെക്രട്ടറി അസീസ് വെങ്കിട്ട ഉദ്ഘാടനം നിർവഹിച്ചു. ‘സുരക്ഷിതത്വ ബോധത്തിെൻറ എഴുപത്തിയഞ്ച് വർഷങ്ങൾ’ എന്ന വിഷയത്തിൽ സത്താർ താമരത്ത് മുഖ്യ പ്രഭാഷണം നടത്തി. അലവിക്കുട്ടി ഒളവട്ടൂർ, ഷാഫി ദാരിമി പുല്ലാര, പി.സി. അബ്ദുൽ മജീദ്, ഷാഫി ചിറ്റത്തുപാറ തുടങ്ങിയവർ സംസാരിച്ചു. മുസ്ലം ലീഗ് പ്ലാറ്റിനം ജൂബിലിയുടെ പ്രചാരണ ഭാഗമായി വിളംബര ജാഥ, മലപ്പുറം ജില്ലയിലെ 16 മണ്ഡലങ്ങളിൽനിന്നുള്ള പ്രതിനിധികളെ പങ്കെടുപ്പിച്ച് മുസ്ലിം ലീഗ് ചരിത്ര ക്വിസ്, ഇശൽ സന്ധ്യ, ഫുട്ബാൾ ഷൂട്ടൗട്ട് മത്സരം, മധുര വിതരണം തുടങ്ങിയവ പരിപാടിയുടെ ഭാഗമായി നടന്നു.
കെ.പി. അബ്ദുൽ നാസർ ഖിറാഅത്ത് നടത്തി. മണ്ഡലം ജനറല്‍ സെക്രട്ടറി സി.കെ. അബ്ദുറഹ്മാൻ സ്വാഗതവും ട്രഷറർ മുജീബ് പൂക്കോട്ടൂർ നന്ദിയും പറഞ്ഞു. യൂനുസ് കൈതക്കോടൻ, ജലീൽ പുൽപ്പറ്റ, യൂനുസ് തോട്ടത്തിൽ, ഷൗക്കത്ത് പുൽപ്പറ്റ, ഷുക്കൂർ കോഡൂർ, മുസമ്മിൽ കാളമ്പാടി, അമീറലി പൂക്കോട്ടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

