Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്ലിം ലീഗ്...

മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി റിയാദിലും ആഘോഷമാക്കി പ്രവർത്തകർ

text_fields
bookmark_border
മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി റിയാദിലും ആഘോഷമാക്കി പ്രവർത്തകർ
cancel
camera_alt

റി​യാ​ദ് കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മു​സ്​​ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി ആ​ഘോ​ഷ പ​രി​പാ​ടി​യി​ൽ നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി സം​സാ​രി​ക്കു​ന്നു

റി​യാ​ദ്: ഹ​രി​ത​പ​താ​ക കൈ​ക​ളി​ലേ​ന്തി, മു​ദ്രാ​വാ​ക്യം വി​ളി​ച്ച് നൂ​റ് ക​ണ​ക്കി​ന് പ്ര​വ​ർ​ത്ത​ക​ർ അ​ണി​നി​ര​ന്ന്​ മു​സ്​​ലിം ലീ​ഗ് പ്ലാ​റ്റി​നം ജൂ​ബി​ലി റി​യാ​ദി​ലും ആ​ഘോ​ഷ​മാ​ക്കി. റി​യാ​ദ്​ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി എ​ക്സി​റ്റ് 18-ലെ ​യാ​ന​ബി ഇ​സ്ത​റാ​ഹ​യി​ലാ​ണ്​ ന​ട​ന്ന​ത്. വ​നി​ത​ക​ള​ട​ക്കം നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​ർ പ​ങ്കാ​ളി​ക​ളാ​യി.

വ​നി​ത കെ.​എം.​സി.​സി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ കേ​ക്ക് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് മു​റി​ച്ചു പ്ര​വ​ർ​ത്ത​ക​ർ​ക്ക് വി​ത​ര​ണം ചെ​യ്തു. ടീം ​ക​രി​വ​ള, എ​ൻ​കൊ​ർ ഡാ​ൻ​സ് അ​ക്കാ​ദ​മി കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച ഒ​പ്പ​ന ആ​ക​ർ​ഷ​ക​മാ​യി. മു​സ്​​ലിം ലീ​ഗി​െൻറ ച​രി​ത്രം അ​നാ​വ​ര​ണം ചെ​യ്തു​കൊ​ണ്ടു​ള്ള ക്വി​സ് മ​ത്സ​ര​ത്തി​ന് സ​ലിം ചാ​ലി​യം നേ​തൃ​ത്വം ന​ൽ​കി. മു​നീ​ർ മ​ക്കാ​നി, ഷ​ഫീ​ഖ് പ​ര​പ്പ​ന​ങ്ങാ​ടി, നി​ഷാ​ദ് ക​ണ്ണൂ​ർ, അ​ബ്​​ദു​ൽ അ​സീ​സ് പെ​രി​ന്ത​ൽ​മ​ണ്ണ, സൈ​ഫു വ​ള​ക്കൈ എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു.

എ​സ്‌.​വൈ. എ​സ്‌ സം​സ്ഥാ​ന സെ​ക്ര​ട്ട​റി നാ​സ​ർ ഫൈ​സി കൂ​ട​ത്താ​യി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ് പ​യ്യ​ന്നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ട്ര​ഷ​റ​ർ യു.​പി. മു​സ്ത​ഫ സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.

ക​ബീ​ർ വൈ​ല​ത്തൂ​ർ, കെ.​ടി. അ​ബൂ​ബ​ക്ക​ർ, മു​ജീ​ബ് ഉ​പ്പ​ട, അ​ലി വ​യ​നാ​ട്, റ​സാ​ഖ് വ​ള​ക്കൈ, റ​ഹ്മ​ത്ത് അ​ഷ്‌​റ​ഫ്, ജ​സീ​ല മൂ​സ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി ജ​ലീ​ൽ തി​രൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജീ​ദ് കാ​ള​മ്പാ​ടി ന​ന്ദി​യും പ​റ​ഞ്ഞു. ഹാ​ഷി​ഫ് കു​ണ്ടാ​യി​ത്തോ​ട് ഖി​റാ​അ​ത്ത് ന​ട​ത്തി. സി​ദ്ധീ​ഖ് കോ​ങ്ങാ​ട്, ഷം​സു പെ​രു​മ്പ​ട്ട, നൗ​ഷാ​ദ് ചാ​ക്കീ​രി, സ​ഫീ​ർ പ​റ​വ​ണ്ണ, സി​ദ്ധീ​ഖ് തു​വ്വൂ​ർ, അ​ബ്​​ദു​റ​ഹ്മാ​ൻ ഫ​റോ​ക്ക്, അ​ക്ബ​ർ വേ​ങ്ങാ​ട്ട് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Platinum JubileeMuslim League
News Summary - Muslim League Platinum Jubilee Activists in Riyadh
Next Story