സ്നേഹവും സാഹോദര്യവും നിലനിർത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞബദ്ധം -അരിമ്പ്ര മുഹമ്മദ് മാസ്റ്റർ
text_fieldsറിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ‘ലീഗറിവ്; ചോദിച്ചുപഠിക്കാം’ പരിപാടിയിൽ മുസ്ലിം ലീഗ് മലപ്പുറം ജില്ല ട്രഷറർ അരിമ്പ്ര മുഹമ്മദ് സംസാരിക്കുന്നു
റിയാദ്: സ്നേഹവും സാഹോദര്യവും സഹവർത്തിത്വവുമാണ് കേരളത്തിന്റെ ആത്മാവെന്നും അത് നിലനിർത്താൻ മുസ്ലിം ലീഗ് പ്രതിജ്ഞബദ്ധമാണെന്നും മുസ്ലിം ലീഗ് മലപ്പുറം ജില്ല ട്രഷറർ അരിമ്പ്ര മുഹമ്മദ് പറഞ്ഞു. കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച 'ലീഗറിവ്; ചോദിച്ചുപഠിക്കാം' പരിപാടിയിൽ പ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. പ്രസിഡന്റ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു.
കെ.എം.സി.സി നേതാവ് വി.കെ. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. അബ്ദുസ്സലാം തൃക്കരിപ്പൂർ, നൗഷാദ് ചാക്കീരി, കെ.ടി. അബൂബക്കർ, ഷുഹൈബ് പനങ്ങാങ്ങര, സഫീർ തിരൂർ, ഷംസു പെരുമ്പട്ട, നിസാർ വള്ളിക്കുന്ന്, കുഞ്ഞിപ്പ തവനൂർ, മുനീർ മക്കാനി, നജ്മുദ്ദീൻ മഞ്ഞളാംകുഴി, സക്കീർ പെരിന്തൽമണ്ണ, ഷെക്കീൽ മലപ്പുറം, ജലീൽ ആലുവ, ഷാഹിൻ റഫീഖ്, ഹിജാസ് തൃശൂർ, ബഷീർ പെരിന്തൽമണ്ണ, ഗഫൂർ പള്ളിക്കൽ, ഉസ്മാൻ ചെറുമുക്ക്, റഊഫ് അരിമ്പ്ര, ജബ്ബാർ പാലത്തിങ്ങൽ, ഷബീർ പള്ളിക്കൽ, റഫീഖ് പൂപ്പലം, കെ.ടി. അബൂബക്കർ മങ്കട, ശിഹാബ് വെട്ടത്തൂർ, റിയാസ് തിരൂർക്കാട് എന്നിവർ സംസാരിച്ചു. അബ്ദുൽ മജീദ് പയ്യന്നൂർ സ്വാഗതവും ഷാഹിദ് മാസ്റ്റർ നന്ദിയും പറഞ്ഞു.