Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുസ്​ലിം കോഓഡിനേഷൻ...

മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ഇഫ്താർ

text_fields
bookmark_border
മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ഇഫ്താർ
cancel
camera_alt

റിയാദിലെ മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി സംഘടിപ്പിച്ച ഇഫ്താർ വിരുന്നിൽ യു.പി. മുസ്​തഫ സംസാരിക്കുന്നു

റിയാദ്: റിയാദിലെ മുസ്​ലിം സംഘടനകളുടെ കൂട്ടായ്മയായ മുസ്​ലിം കോഓഡിനേഷൻ കമ്മിറ്റി ഇഫ്താർ സംഘടിപ്പിച്ചു. രാജ്യവും ജനതയും സമുദായവും കടുത്ത ഫാഷിസ്​റ്റ്​ വെല്ലുവിളികൾ നേരിടുന്ന കാലത്ത് യോജിപ്പി​െൻറയും സഹകരണത്തി​െൻറയും പ്രാധാന്യം സംഗമത്തിൽ പങ്കെടുത്തവർ ഊന്നി പറഞ്ഞു.

ഇസ്​ലാം കാലത്തെ അതിജീവിക്കുന്ന അജയ്യമായ ആദർശ സംഹിതയാണ്. എന്നാല്‍ സമുദായം വെല്ലുവിളികളെ നേരിടുന്നുണ്ട്. ഫാഷിസ്​റ്റ്​ ശക്തികൾ വിഭാവനം ചെയ്യുന്ന ഇന്ത്യ എന്താണെന്ന് മനസ്സിലാക്കാൻ ഉത്തര്‍ പ്രദേശിലേക്ക് നോക്കിയാൽ മതി. രാജ്യത്തി​െൻറ സ്വാതന്ത്ര്യത്തിന്​ വേണ്ടി ജീവൻ നൽകിയ ഒരു സമുദായത്തി​െൻറ വീര ചരിത്രം ഒരു ശക്തിക്കും വെട്ടിമാറ്റാൻ കഴിയില്ലെന്നും വിവിധ സംഘടനാ പ്രതിനിധികൾ പറഞ്ഞു.

കോഓഡിനേഷൻ കമ്മിറ്റി ചെയർമാൻ സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. കൺവീനർ റഹ്​മത്തെ ഇലാഹി നദ്‌വി സ്വാഗതവും സൈതലവി ഫൈസി നന്ദിയും പറഞ്ഞു. വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശാഫി ദാരിമി, അലവിക്കുട്ടി ഒളവട്ടൂര്‍ (സമസ്ത ഇസ്​ലാമിക് സെൻറര്‍), യു.പി. മുസ്തഫ, അഷറഫ് വേങ്ങാട്ട് (കെ.എം.സി.സി), അഡ്വ. അബ്​ദുല്‍ ജലീല്‍ (സൗദി റിയാദ് ഇന്ത്യന്‍ ഇസ്​ലാമിക് സെൻറര്‍), താജുദ്ദീന്‍ ഓമശേരി, ഖലീല്‍ പാലോട് (തനിമ), ജാഫര്‍ പൊന്നാനി (ആര്‍.ഐ.സി.സി), റഷീദലി (സിജി), മുഹ്‍യുദ്ദീന്‍ സഹീര്‍ (എം.ഇ.എസ്) എന്നിവര്‍ സംസാരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslimriyadhifthar
Next Story