ജിദ്ദയിൽ സംഗീത മഴ പെയ്യിച്ച് മ്യൂസിക്കൽ റെയ്നിന്റെ ‘രാഗതാളലയം’
text_fieldsജിദ്ദ മ്യൂസിക്കൽ റെയ്നിന്റെ ‘രാഗതാളലയം’ പരിപാടിയിൽനിന്ന്
ജിദ്ദ: ഷറഫിയയിലെ സഫയർ ഓഡിറ്റോറിയത്തിൽ മ്യൂസിക്കൽ റെയ്നിന്റെ ബാനറിൽ ഹസ്സൻ കൊണ്ടോട്ടിയും യുസുഫ് കോട്ടയും ചേർന്ന് അവതരിപ്പിച്ച ‘രാഗതാളലയം’ എന്ന പരിപാടി ശ്രദ്ധേയമായി.
പഴയതും പുതിയതുമായ മെലഡി ഗാനങ്ങൾ മാത്രം ഉൾപ്പെടുത്തിയ പരിപാടി ശുദ്ധസംഗീതത്തെ സ്നേഹിക്കുന്നവർക്ക് മധുരമായ ഓർമയായി. കേട്ടുമറന്ന ഈണങ്ങൾ ജിദ്ദയിലെ പ്രശസ്തരായ ഗായകർ സഫയറിലെ ആസ്വാദകർക്ക് നവ്യാനുഭൂതിയുടെ വിരുന്നൊരുക്കി.
ജമാൽ പാഷ, ആഷാ ഷിജു, സലിം നിലമ്പൂർ, ബൈജു ദാസ്, നൂഹ് ബീമാപ്പള്ളി, മുംതാസ് അബ്ദുൽ റഹ്മാൻ, വിജേഷ് ചന്ദ്രു, ഡോ. മുഹമ്മദ് ഹാരിസ്, ഹക്കീം അരിമ്പ്ര, റഹിം കാക്കൂർ, റാഫി ആലുവ, അഷ്ന അഫ്സൽ, രമ്യ ബ്രൂസ്, ബീഗം ഖദീജ, ഹാഫിസ് തുടങ്ങിയ ഗായകരും പാകിസ്താനി ഗായികയായ റൈസയും ഗാനങ്ങൾ ആലപിച്ചു. ജിദ്ദ കേരള പൗരാവലി ചെയർമാനും ജിദ്ദ മീഡിയ ഫോറം പ്രസിഡന്റുമായ കബീർ കൊണ്ടോട്ടി പരിപാടി ഉദ്ഘാടനം ചെയ്തു. മധുരഗീതങ്ങൾ മാത്രം ആലപിച്ച പരിപാടി അക്ഷരാർഥത്തിൽ സംഗീത മഴയായിരുന്നുവെന്നും ജിദ്ദയിലെ ഗായകരുടെ ഐക്യം നിലനിർത്താൻ ഇത്തരം പരിപാടികൾ സഹായകമാവുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

