അവതരണഗാനം പ്രകാശനം ചെയ്തു
text_fieldsദമ്മാം: ഗായകരുടെ കൂട്ടായ്മയായ സ്വരലയ സംഗീതവേദിയുടെ അവതരണഗാനം പ്രകാശനം ചെയ്തു. മോഹൻ ഓച്ചിറ രചനയും സംഗീത സന്തോഷ് സംഗീതവും നിർവഹിച്ച ഗാനം ഒരു കൂട്ടം ഗായകർ വേദിയിൽ അവതരിപ്പിച്ചാണ് പ്രകാശനം ചെയ്തത്. അൽ അബീർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങ് മാധ്യമ പ്രവർത്തകൻ സാജിദ് ആറാട്ടുപുഴ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അപ്പു തിരൂർ ആമുഖഭാഷണം നടത്തി. മോഹൻ ഓച്ചിറ അധ്യക്ഷത വഹിച്ചു. പി.ടി. അലവി, ജേക്കബ് ഉതുപ്പ്, മാലിക് മഖ്ബൂൽ, അനീഷ് രാജ്, അപ്പു വാലിൽ എന്നിവർ സംസാരിച്ചു.
ഷെഫി സ്വാഗതവും സംഗീത സന്തോഷ് നന്ദിയും പറഞ്ഞു. തുടർന്ന് ഗാനമേളയിൽ സംഗീത സന്തോഷ്, മോഹൻ ഓച്ചിറ, സുരേഷ് ബാബു, ഷെഫി, ബിജു മുണ്ടക്കയം, സുരേഷ് കണ്ണൂർ, വിനോദ്, വിനോദ് നായർ, ഗൗരിനന്ദ, അജി ഗോപിനാഥ്, അപ്പു, ഷാജി, സന്തോഷ്, ഹബീബ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സുരേഷ് ബാബു, ബിജു മുണ്ടക്കയം, സന്തോഷ് വിനോദ്, ദയ്യാൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
