Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദമ്മാമിൽ സംഗീത മഴ...

ദമ്മാമിൽ സംഗീത മഴ നനയാം; ഒപ്പം വയനാട്ടിലെ റിസോർട്ടിൽ ഉല്ലസിക്കാം

text_fields
bookmark_border
ദമ്മാമിൽ സംഗീത മഴ നനയാം; ഒപ്പം വയനാട്ടിലെ റിസോർട്ടിൽ ഉല്ലസിക്കാം
cancel

ദമ്മാം: ദമ്മാമിൽ സംഗീത മഴ ആസ്വദിക്കാനും ഒപ്പം വയനാട്ടിലെ റിസോർട്ടിൽ ഉല്ലസിക്കാനും അവസരം. ‘മഴയുടെ പശ്ചാത്തലത്തിൽ പാട്ടാസ്വാദനം’ എന്ന എന്ന തീമിൽ ഗൾഫ് മാധ്യമം ദമ്മാമിൽ ഒരുക്കുന്ന ‘റെയ്‌നി നൈറ്റ്’ സംഗീത നിശയുടെ പ്രവേശന ടിക്കറ്റ്​ സ്വന്തമാക്കുന്നവർക്കാണ്​ അതുല്യമായ ഈ ഓഫർ. ഉയർന്ന നിരക്കിലെ ടിക്കറ്റ് എടുക്കുന്നവർക്കാണ്​ പുതിയ ഓഫറുകൾ പ്രഖ്യാപിച്ചിരിക്കുന്നത്​. സംഗീത പരിപാടിക്ക്​ ദിവസങ്ങൾ മാത്രം ശേഷിക്കെ ആസ്വാദകർക്ക് ഇരട്ടി മധുരം നൽകുന്നതാണ് പുതിയ ഓഫർ.


പ്ലാറ്റിനം കാറ്റഗറി കോംബോ ടിക്കറ്റ് (നാല്​ പേർക്ക്​) എടുത്താൽ വയനാട് മേപ്പിൾ ആഷ് റിസോട്ടിൽ നാലുപേർക്ക് (രണ്ട്​ മുതിർന്നവരും രണ്ട്​ കുട്ടികളും) ഒരു രാത്രി തങ്ങുന്നതിനുള്ള 17,500 രൂപയുടെ വൗച്ചർ സൗജന്യമായി ലഭിക്കും. വൗച്ചറിന് ഒരു വർഷം വരെ സാധുതയുണ്ടായിരിക്കും. റിസോർട്ടിനെ കുറിച്ച്​ www.mapleashresort.com എന്ന സൈറ്റ്​ സന്ദർശിക്കുക.

ഗോൾഡ് കാറ്റഗറിയിൽ (നാല്​ പേർക്ക്​) കോംബോ ടിക്കറ്റ് എടുക്കുന്നവർക്ക് 100 സൗദി റിയാലി​െൻറ ഫുഡ്​ ഡിസ്​കൗണ്ട്​ വൗച്ചർ സൗജന്യമായി ലഭിക്കും.


റെയ്​നി നൈറ്റ്​ അരങ്ങേറാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ടിക്കറ്റ്​ കൗണ്ടറുകളിൽ ലഭിക്കുന്നത് മികച്ച പ്രതികരണമാണ്. വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ ദമ്മാം, ഖോബാർ എന്നിവിടങ്ങളിലെ ലുലു ഹൈപ്പർ മാർക്കറ്റുകളിൽ ടിക്കറ്റ് കൗണ്ടറുകൾ ഒരുക്കിയിരുന്നു. മലയാളികളടക്കം നിരവധി കുടുംബങ്ങളും ബാച്ച്​ലേഴ്‌സും വിവരങ്ങൾ അന്വേഷിക്കുകയും ടിക്കറ്റുകൾ സ്വന്തമാക്കുകയും ചെയ്തു. ‘ഗൾഫ് മാധ്യമ’ത്തി​െൻറ പ്രത്യേക കൗണ്ടർ വഴിയാണ്​ ടിക്കറ്റ് വിൽപന തുടരുന്നത്​.

ഖോബാറിലെ പ്രധാന സൂപ്പർ മാർക്കറ്റായ യൂനിവൈഡ്, സൽക്കാര റസ്​റ്റാറൻറ്​, കറി ഹൗസ് റസ്​റ്റാറൻറ്​, സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിൽ ടിക്കറ്റുകൾ ലഭിക്കും. ഉയർന്ന നിരക്കിലുള്ള ടിക്കറ്റായ റെഡ് കാർപെറ്റി​െൻറ വിൽപന കഴിഞ്ഞ ദിവസവും സജീമായി നടന്നു. റെഡ ഹസാർഡ് കണ്ട്രോൾ ബിസിനസ് യൂനിറ്റ് ഡയറക്ടർ അബ്​ദുറഹ്​മാൻ മാഹിൻ, മെഴ്​സി കോർപ്‌സ് എക്‌സിക്യൂട്ടീവ് അംഗം അനസ് അബ്​ദുൽ അസീസിനും കോർപ്‌സ് അംഗം അബ്​ദുൽ നൗഷാദിനും ടിക്കറ്റുകൾ കൈമാറി. ദമ്മാമിലും ടൊയോട്ട ഏരിയയിലും ഖോബാറിലും ടിക്കറ്റ്​ വിൽപന സജീവമായി തുടരുന്നു.


ഈ മാസം ഒമ്പതിന്​ അൽഖോബാർ സിഗ്‌നേച്ചർ ഹോട്ടലിലെ വിശാലമായ ഹാളിലാണ് റെയ്‌നി നൈറ്റ് സംഗീത പരിപാടി അരങ്ങേറുന്നത്​. പ്രമുഖ സിനിമാ താരവും ദേശീയ പുരസ്‌കാര ജേതാവുമായ അപർണ ബാലമുരളി, മുൻനിര സംഗീത സംവിധായകൻ സ്​റ്റീഫൻ ദേവസ്യ, യുവഗായകരിൽ ശ്രദ്ധേയരായ സൂരജ് സന്തോഷ്, നിത്യ മാമൻ, അക്ബർ ഖാൻ, ക്രിസ്റ്റകല, ശ്രീജിഷ് എന്നിവരോടൊപ്പം സെലിബ്രിറ്റി അവതാരകൻ മിഥുൻ രാമേഷുമാണ്​ വേദിയിൽ അണിനിരക്കുന്നത്​. ബാച്ചിലേഴ്സിനും കുടുംബങ്ങൾക്കും സൗകര്യപ്രദമായി പരിപാടി ആസ്വദിക്കാൻ കഴിയും വിധത്തിലാണ് സീറ്റുകൾ ക്രമീകരിക്കുന്നത്. പ​രി​പാ​ടി​യെ സം​ബ​ന്ധി​ച്ച് കൂ​ടു​ത​ൽ അ​റി​യു​ന്ന​തി​നും ടിക്കറ്റുകൾക്കും 0559280320, 0504507422 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaMusic programme
News Summary - Music programme in saudi arabia
Next Story