ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നിലനിര്‍ത്തണം –കേളി മുസാഹ്മിയ ഏരിയ സമ്മേളനം
text_fieldsറിയാദ്: 14 കോടിയോളം ഇന്ത്യക്കാരെ ദാരിദ്ര്യത്തിെൻറ രൂക്ഷതയിൽനിന്ന് കരകയറാൻ സഹായി ച്ച മഹാന്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പോറലേൽക്കാതെ തുടരേണ്ടത് രാജ്യത്തെ താഴ്ന്ന വരുമാനക്കാരുടെയും അസംഘടിതരായ ദുർബലവിഭാഗങ്ങളുടെയും ആവശ്യമാണെന്ന് കേളി മുസാഹ്മിയ ഏരിയ സമ്മേളനം ആവശ്യപ്പെട്ടു. ദാരിദ്ര്യംകൊണ്ട് പൊറുതിമുട്ടുന്ന ഗ്രാമീണജനതക്ക് ആശ്വാസകരമായിരുന്ന ഈ പദ്ധതിക്ക് തുരങ്കം വെക്കുന്ന കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നും സമ്മേളനത്തിൽ അവതരിപ്പിച്ച പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 10ാം കേന്ദ്ര സമ്മേളത്തിെൻറ മുന്നോടിയായി സംഘടിപ്പിച്ച ഏരിയ സമ്മേളനം ഇ.എം.എസ് നഗറിൽ നടന്നു. കേന്ദ്ര മുഖ്യരക്ഷാധികാരി സമിതി അംഗം സജീവന് ചൊവ്വ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് ജനാര്ദനന് അധ്യക്ഷതവഹിച്ചു. നസ്റുദ്ദീന്‍ സമ്മേളനത്തെകുറിച്ച് വിശദീകരിച്ചു.
നിസാറുദ്ദീന്‍ രക്തസാക്ഷി പ്രമേയവും ഹക്കീം അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിജയന്, മുഹമ്മദലി, ജനാര്ദനന്, നടരാജന്, സന്തോഷ്, കെ.പി. അലി, പി.പി. ശങ്കരന്, കലേഷ്, വി.ടി. നിസാറുദ്ദീന്‍, ജെറി തോമസ്, ഗോപി, വിജയന്, അബ്ബാസ് എന്നിവർ അടങ്ങുന്ന സബ് കമ്മിറ്റികൾ സമ്മേളനം നിയന്ത്രിച്ചു.
ഏരിയ സെക്രട്ടറി പി.പി. ശങ്കരന് പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.കെ. ഷമീര്‍ വരവ്-ചെലവ് കണക്കും കേന്ദ്ര ജോയൻറ് സെക്രട്ടറി മെഹറൂഫ് പൊന്ന്യം സംഘടനാ റിപ്പോർട്ടും അവതരിപ്പിച്ചു. സുനിൽ (ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കുക), സുരേഷ് (തൊഴിലുറപ്പ് പദ്ധതി നിലനിര്‍ത്തുക), ഹക്കീം (പൊതുമേഖലാ സ്ഥാപനങ്ങള്‍ സംരക്ഷിക്കുക) എന്നിവർ വിവിധ പ്രമേയങ്ങൾ അവതരിപ്പിച്ചു.
പ്രവർത്തന റിപ്പോർട്ടിന്മേലുള്ള ചർച്ചകൾക്ക് പി.പി. ശങ്കരൻ, വരവ്-ചെലവ് കണക്കിന്മേലുള്ള ചർച്ചക്ക് എം.കെ. ഷമീര്‍, സംഘടന ചർച്ചക്ക് കേന്ദ്ര വൈസ് പ്രസിഡൻറ് സുധാകരന് കല്യാശ്ശേരി, രാഷ്ട്രീയ ചർച്ചക്കുള്ള മറുപടി കേന്ദ്ര മുഖ്യരക്ഷാധികാരി സമിതി അംഗം സതീഷ് കുമാർ എന്നിവർ മറുപടി പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗങ്ങളായ ടി.ആർ. സുബ്രഹ്മണ്യന്, സുരേഷ് കണ്ണപുരം, ജോഷി പെരിഞ്ഞനം, പ്രദീപ് രാജ്, ജയപ്രകാശ്, ഒ.പി. മുരളി, ബദീഅ രക്ഷാധികാരി സമിതി കൺവീനർ കെ.വി. അലി, സമിതി അംഗം കിഷോര്‍ ഇ. നിസാം എന്നിവർ സംസാരിച്ചു. ചാക്കോ ഇട്ടി ക്രഡൻഷ്യൽ റിപ്പോർട്ട് അവതരിപ്പിച്ചു. നടരാജന് (പ്രസി.), എം.കെ ഷമീര്‍ (സെക്ര.), ഗോപി (ട്രഷ.), ജെറി തോമസ്, കലേഷ് (വൈസ് പ്രസി.), അബ്ബാസ്, സാജു കുമാര്‍ (ജോ. സെക്ര.), വിജയന് (ജോ. ട്രഷ.), ജനാര്ദനന്, പി.പി. ശങ്കരന്, നസ്റുദ്ദീന്‍, കെ. സുരേഷ്, നിസാറുദ്ദീന്‍ എന്നിവരെ ഏരിയയുടെ ഭാരവാഹികളായി സമ്മേളനം തെരഞ്ഞെടുത്തു. സംഘാടക സമിതി കൺവീനർ രതീഷ് സ്വാഗതവും സെക്രട്ടറി എം.കെ. ഷമീര്‍ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
