ഖുൻഫുദയിൽ ഇന്ത്യൻ കമ്യൂണിറ്റി വളന്റിയറായി മൂസ ഉള്ളണം
text_fieldsമൂസ ഉള്ളണം
ഖുൻഫുദ: ഖുൻഫുദ പട്ടണത്തിൽ ഇന്ത്യൻ പ്രവാസികളുടെ ക്ഷേമപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി പുതിയ കമ്യൂണിറ്റി വളന്റിയറെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് തെരഞ്ഞെടുത്തു. മലപ്പുറം പരപ്പനങ്ങാടി ഉള്ളണം സ്വദേശിയായ മൂസ ഉള്ളണത്തിനാണ് ഈ ഉത്തരവാദിത്തം നൽകിയിരിക്കുന്നത്.
പ്രവാസികൾ നേരിടുന്ന വിവിധ പ്രതിസന്ധികളിൽ കോൺസുലേറ്റിെൻറ നിർദ്ദേശാനുസരണം കൃത്യമായ നിയമസഹായം ലഭ്യമാക്കുക എന്നതാണ് വളൻറിയറുടെ പ്രാഥമിക ചുമതല.
ജയിലുകളിലും നാടുകടത്തൽ കേന്ദ്രങ്ങളിലും (തർഹീൽ) കഴിയുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം, തൊഴിൽപരമായ പ്രശ്നങ്ങളിൽ ഇടപെടുകയും പരിഹാരത്തിനായി ശ്രമിക്കുകയും ചെയ്യും. ദുരിതമനുഭവിക്കുന്ന പ്രവാസികളുടെ വിഷയങ്ങൾ യഥാസമയം കോൺസുലേറ്റിന്റെ ശ്രദ്ധയിൽപ്പെടുത്തി അർഹമായ ആശ്വാസനടപടികൾ ഉറപ്പാക്കാനും ഇദ്ദേഹം പ്രവർത്തിക്കും.
ദീർഘകാലമായി ഖുൻഫുദ കേന്ദ്രീകരിച്ച് സാമൂഹിക-ജീവകാരുണ്യ മേഖലകളിൽ സജീവ സാന്നിധ്യമാണ് മൂസ ഉള്ളണത്ത്.
നിലവിൽ കെ.എം.സി.സി ഖുൻഫുദ സെൻട്രൽ കമ്മറ്റി ജനറൽ സെക്രട്ടറി കൂടിയായ ഇദ്ദേഹത്തിെൻറ പ്രവർത്തന പരിചയം പ്രവാസികൾക്ക് ഏറെ ഗുണകരമാകുമെന്ന് വിലയിരുത്തപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

