മുർശിദി ഇശൽ ബിശാറ ‘മസൽ’ പുരസ്കാരം കവി ബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രത്തിന്
text_fieldsബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രം
ജിസാൻ: തനത് മാപ്പിളപ്പാട്ടിനെ പരിപോഷിപ്പിക്കുന്നതിന് സമഗ്ര സംഭാവന നൽകുന്ന സാഹിത്യകാരന്മാർക്കും മികച്ച സാഹിത്യ സൃഷ്ടികൾക്കും മുർശിദി ഇശൽ ബിശാറ കലാ സാഹിത്യ സംഘം കേരള ഏർപ്പെടുത്തിയ ‘മസൽ’ പുരസ്കാരത്തിന് ജിസാനിൽ പ്രവാസിയായ ഗാനരചയിതാവും മാപ്പിള കവിയുമായ ബാപ്പുട്ടി നാലകത്ത് വള്ളുവമ്പ്രം അർഹനായി.
ആനുകാലിക വിഷയങ്ങൾ മനോഹരമായ പാട്ടുകളും കവിതകളുമാക്കുന്ന ബാപ്പുട്ടി നാലകത്തിന്റ പാട്ടുകൾ അധികവും സാമൂഹ്യ മാധ്യമങ്ങളിൽ ഏറെ വൈറലായവയാണ്. കാലത്തോട് കലഹിക്കുകയും സംവദിക്കുകയും ചെയ്യുന്ന 700 റോളം പാട്ടുകൾ ഇതിനോടകം അദ്ദേഹം രചിച്ചിട്ടുണ്ട്.
മുർശിദി ഇശൽ ബിശാറ കലാ സാഹിത്യവേദിയിലെ ഇശൽ പഠിതാവു കൂടിയായ അദ്ദേഹം ഇശൽ പഠനത്തിന് നൽകിയ നിസ്തുല സേവനങ്ങൾക്കും അദ്ദേഹത്തിന്റെ തൂലികയിൽനിന്നും പിറന്ന മികച്ച മാപ്പിളപ്പാട്ടുകളുമാണ് പുരസ്കാരത്തിന് അർഹനാക്കിയത്.
23 വർഷമായി ജിസാൻ പ്രവിശ്യയിൽ ബൈഷ് എന്ന സ്ഥലത്ത് റെഡിമെയ്ഡ് കടയിൽ ജോലിചെയ്തു വരുന്ന അദ്ദേഹം മലപ്പുറം ജില്ലയിലെ പൂക്കോട്ടൂർ വള്ളുവമ്പ്രം സ്വദേശിയാണ്. 2025 ജൂലൈ അവസാന വാരത്തിൽ സംഘടിപ്പിക്കുന്ന സംഗമത്തിൽ പുരസ്കാരം വിതരണം ചെയ്യുമെന്ന് സംഘാടകർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

