Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Nov 2016 6:22 PM IST Updated On
date_range 26 Nov 2016 6:22 PM ISTയമനില്‍ സഖ്യസേന ഏഴ് ഹൂതി വിമതരെ വധിച്ചു
text_fieldsbookmark_border
ജിദ്ദ: ആഭ്യന്തരയുദ്ധം നടക്കുന്ന യമനില്‍ സൗദി സഖ്യസേന നടത്തിയ റെയിഡിനിടെ ഏഴ് ഹൂതി വിമതരെ വധിച്ചു. യമനിലെ മാരിബ് പ്രവിശ്യയിലെ പടിഞ്ഞാറന്‍ മേഖലയിലാണ് സംഭവമെന്ന് അല്‍ അറബിയ ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. നേരത്തെ താഇസിലെ ഹൂതികേന്ദ്രത്തില്‍ നടത്തിയ റെയിഡില്‍ 23 പേരെ വധിച്ചിരുന്നു. ഇതിന് മറുപടിയെന്നോണം ഹൂതികള്‍ സൗദിക്ക് നേരെ 11 മിസൈലുകള്‍ തൊടുത്തതായും ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ജീസാന്‍, ദഹ്റാന്‍ എന്നീ അതിര്‍ത്തി പ്രദേശങ്ങളെ ലക്ഷ്യമാക്കിയാണ് വെള്ളിയാഴ്ച വൈകുന്നേരം മിസൈലാക്രമണമുണ്ടായത്. കഴിഞ്ഞ ആഴ്ച സൗദി സഖ്യസേന 48 മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും അലിസാലിഹ് പക്ഷത്തെ അനുകുലിക്കുന്ന ഹൂതി വിമതര്‍ മുഖവിലക്കെടുത്തിരുന്നില്ല. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചപ്പോഴും അക്രമം തുടരുകയായിരുന്നു. ഒരു വര്‍ഷത്തിലധികമായി തുടരുന്ന ആഭ്യന്തരയുദ്ധത്തെ തുടര്‍ന്ന് ദുരിതമനുവിക്കുന്ന യമനിലെ പൗരന്‍മാര്‍ക്ക് മരുന്നും ഭക്ഷണവുമായത്തെിയ കപ്പലുകള്‍ പോലും അക്രമികള്‍ തടയുകയായിരുന്നു. യമനിലെ ഒൗദ്യോഗിക സര്‍ക്കാറിന്‍െറ അഭ്യര്‍ഥനയെ തുടര്‍ന്നാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരുന്നത്. ഹൂതികള്‍ സഹകരിക്കുകയാണെങ്കില്‍ വെടിനിര്‍ത്തല്‍ സമയം നീട്ടാന്‍ തയാറാണെന്നും ഒൗദ്യോഗിക ഭരണകൂടത്തെ പിന്തുണക്കുന്ന സഖ്യസേന അറിയിച്ചിരുന്നു. ബുധനാഴ്ച വൈകുന്നേരം ഹൂതികള്‍ നടത്തിയ മിസൈലാക്രമണത്തില്‍ നജ്റാനില്‍ ഒരു യമന്‍പൗരന്‍ കൊല്ലപ്പെട്ടിരുന്നു. അസീറിലെ സൈനികപോസ്റ്റില്‍ ഹൂതികളുടെ മിസൈല്‍ പതിച്ച് യമനില്‍ സൈനികന്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ ശനിയാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story