പെരിയ കൊലപാതകം: മലപ്പുറം ഒ.െഎ.സി.സി പ്രതിഷേധിച്ചു
text_fieldsജിദ്ദ: കാസർകോട് പെരിയയിലെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത്‌ലാലിനെയും കൃപേഷിനെയും ദാരുണമായി കൊലപ്പെടുത് തിയ സി.പി.എം മനുഷ്യത്വമില്ലാത്ത ഭീകര രാഷ്്ട്രീയ പ്രസ്ഥാനമായി അധഃപതിച്ചിരിക്കുകയാണെന്ന് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ യോഗം അഭിപ്രായപ്പെട്ടു. പാർട്ടി പ്രവർത്തകർക്ക് സ്വതന്ത്രമായ രാഷ്്ട്രീയ പ്രവർത്തനം നടത്തുന്നതിനുള്ള സംരക്ഷണം നൽകാൻ കോൺഗ്രസ് നേതൃത്വം നടപടികൾ സ്വീകരിക്കണമെന്ന് യോഗം കെ.പി.സി.സി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
പ്രസിഡൻറ് എ.പി ഹക്കീം പാറക്കൽ അധ്യക്ഷത വഹിച്ചു. മലപ്പുറം ഡി.സി.സി ട്രഷറർ ഷൗക്കത്തലി വല്ലാഞ്ചിറ, കെ.പി.സി.സി അംഗം പി.എ. ചെറീത്, ഒ.ഐ.സി.സി നേതാക്കളായ അബ്ദുൽമജീദ് നഹ, ഹുസൈൻ ചുള്ളിയോട്, നൗഷാദ് ചാലിയാർ, ആസാദ് കന്നങ്ങാടൻ, ഷൗക്കത്ത് പരപ്പനങ്ങാടി, അലവി കാരിമുക്ക്, മുസ്തഫ തൃത്താല, കുഞ്ഞിമുഹമ്മദ് കൊടശ്ശേരി, സാഹിർ വാഴയിൽ, ജലീൽ അമരമ്പലം, ഇസ്മായിൽ കൂരിപ്പൊയിൽ, വി.പി കുട്ടിമോൻ, ഇസ്‌ഹാഖ് കാളികാവ്, മുനീർ കാരിമുക്ക്, എൻ.വി അബ്ദുറഹ്മാൻ, മുഹമ്മദ് ഓമാനൂർ എന്നിവർ സംസാരിച്ചു. സക്കീർ അലി കണ്ണേത്ത് സ്വാഗതവും ഫിറോസ് പോരൂർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
