ജഡ്ജിയുടെ കൊലപാതകം: മൃതദേഹം തിരിച്ചറിഞ്ഞു
text_fieldsദമ്മാം: കിഴക്കൻ സൗദിയിലെ ഖത്തീഫിൽ ഒരു വർഷം മുമ്പ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ ഒൗഖാഫ് അനന്തരാവകാശ കോടതി ജഡ്ജി ശൈഖ് മുഹമ്മദ് അൽജിറാനിയുടെ മൃതേദഹം തിരിച്ചറിഞ്ഞതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഖത്തീഫിലെ, അവാമിയ്യയിലെ കൃഷിയിടത്തിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് സ്ഥിരീകരിച്ചത്. ജഡ്ജിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിൽ അകപ്പെട്ട ഭീകരരെയും ആഭ്യന്തര മന്ത്രാലത്തിെൻറ അേന്വഷണത്തിൽ തിരിച്ചറിഞ്ഞിട്ടുണ്ട്.
2016 ഡിസംബർ 13 നാണ് ദമ്മാമിലെ താറൂത്തിലെ സ്വവസതിയിൽ നിന്ന് പുറത്തുപോവാനുള്ള ഒരുക്കത്തിനിടെ തോക്കുധാരികൾ കാറിൽ തട്ടിക്കൊണ്ടുപോയത്. ദിവസങ്ങൾക്ക് മുമ്പ് നടന്ന സൈനിക നടപടിക്കൊടുവിൽ ഏറ്റുമുട്ടലുണ്ടായ സ്ഥലത്ത് നടത്തിയ തിരച്ചിലിലാണ് കുഴിച്ചിട്ട നിലയിൽ ജീറാനിയുടെ മൃതദേഹം കണ്ടെത്തിയത്. ശൈഖ് മുഹമ്മദ് അൽജിറാനിയുടെ മൃതദേഹം കണ്ടെത്തുന്നതിന് 20 ലക്ഷത്തിേലറെ ചതുരശ്ര മീറ്റർ വിസ്തീർണമുള്ള സ്ഥലം സുരക്ഷാ ഭടൻമാർ പരിശോധിച്ചു. ജീർണിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹം ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. നെഞ്ചിൽ വെടിയേറ്റതായും പരിശോധനയിൽ കണ്ടെത്തി. കൈകാലുകൾ ബന്ധിച്ച് കുഴിയിൽ ഇറക്കി കൊലപ്പെടുത്തി മറവുചെയ്യുകയായിരുന്നു.
മാസങ്ങൾക്കകം ഇൗ കേസിൽ ബന്ധമുള്ള മൂന്ന് പേെര സുരക്ഷാ സേന പിടികൂടിയിരുന്നു. മുഹമ്മദ് ഹുസൈൻ അലിഅമ്മാർ, മൈഥം അലി മുഹമ്മദ് അൽഖുൈദഹി, അലി ബിലാൽ സൗദ് അൽഹമദ് എന്നിവരാണ് തട്ടിക്കൊണ്ടുപോകലിൽ അന്ന് അറസ്റ്റിലായത്. സർക്കാർ വിരുദ്ധ കലാപവും വിധ്വംസക പ്രവർത്തനങ്ങളും നടത്തിയ കേസിൽ ഇവരുൾപ്പെടെ ഒമ്പത് പേരുടെ ഭീകര പട്ടിക അധികൃതർ പുറത്ത് വിട്ടിരുന്നു. ഖത്തീഫ് കേന്ദ്രീകരിച്ച് നടക്കുന്ന ഭീകര പ്രവർത്തനങ്ങളെ തുറന്നെതിർത്ത കാരണത്താലാണ് ഇദ്ദേഹത്തെ കൊലപ്പെടുത്തിയത്.
നേരത്തെ ഇദ്ദേഹത്തിെൻറ വീടും കാറും അഗ്നിക്കിരയാക്കിയിരുന്നു. ചൊവ്വാഴ്ച സുരക്ഷാ സൈനികർ നടത്തിയ റെയ്ഡിൽ ആഭ്യന്തര മന്ത്രാലയം പുറത്ത് വിട്ട ഭീകര പട്ടികയിലുൾപെട്ട സൽമാൻ അലി സൽമാൻ അൽഫറജ് കൊല്ലപ്പെട്ടിരുന്നു. ൈസനിക നീക്കത്തിനിടെ സ്പെഷ്യൽ എമർജൻസി ഫോഴ്സ് ഭടൻ ഖാലിദ് അൽസ്വാംതി വീരമൃത്യു വരിക്കുകയും ചെയ്തിരുന്നു. രാജ്യവിരുദ്ധ വിധ്വംസക പ്രവർത്തനങ്ങനങ്ങളിലേർപ്പെടുന്നവരെ കുറിച്ച് 990 ടോൾ ഫ്രീ നമ്പറിൽ വിവരമറിയിക്കണമെന്ന് അധികൃതർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
