Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകൊ​ല​പാ​ത​ക​വും...

കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും; സൗ​ദി, കു​വൈ​ത്തി പൗ​ര​ന്മാ​രാ​യ ര​ണ്ട് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി

text_fields
bookmark_border
കൊ​ല​പാ​ത​ക​വും ക​വ​ർ​ച്ച​യും; സൗ​ദി, കു​വൈ​ത്തി പൗ​ര​ന്മാ​രാ​യ ര​ണ്ട് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി
cancel

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യു​ടെ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ ആ​യു​ധം കാ​ട്ടി ക​വ​ർ​ച്ച​യും കൊ​ല​പാ​ത​ക​വും ന​ട​ത്തി​യ ര​ണ്ട് പ്ര​തി​ക​ളു​ടെ വ​ധ​ശി​ക്ഷ ശ​നി​യാ​ഴ്ച ന​ട​പ്പാ​ക്കി​യ​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. റോ​യ​ൽ കോ​ർ​ട്ടി​െൻറ ഉ​ത്ത​ര​വ് പ്ര​കാ​ര​മാ​ണ് ശ​രി​അ​ത്ത് നി​യ​മ​മ​നു​സ​രി​ച്ചു​ള്ള ശി​ക്ഷ ന​ട​പ്പാ​ക്കി​യ​ത്. സൗ​ദി പൗ​ര​നാ​യ സെ​യ്ദ് ബി​ൻ അ​ലി ബി​ൻ ഹ​മ​ദ് അ​ൽ മ​ർ​റി, കു​വൈ​ത്ത്​ പൗ​ര​നാ​യ അ​ഹ​മ്മ​ദ് ജ​ബാ​റ ഖു​റൈ​അ് മു​ഹ​മ്മ​ദ് അ​ൽ മ​ർ​റി എ​ന്നി​വ​രാ​ണ് ശി​ക്ഷി​ക്ക​പ്പെ​ട്ട​ത്. തോ​ക്കു​ക​ൾ കാ​ട്ടി ഭീ​ഷ​ണി​പ്പെ​ടു​ത്തി ക​വ​ർ​ച്ച ന​ട​ത്തു​ന്ന ക്രി​മി​ന​ൽ സം​ഘം രൂ​പ​വ​ത്​​ക​രി​ച്ച​താ​യി​രു​ന്നു ഇ​വ​ർ​ക്കെ​തി​രെ​യു​ള്ള പ്ര​ധാ​ന കു​റ്റം. ഈ ​സം​ഘ​ത്തി​ലെ അ​ഹ​മ്മ​ദ് ജ​ബാ​റ, പാ​കി​സ്​​താ​ൻ സ്വ​ദേ​ശി​യാ​യ സ​യീ​ദ് ക​രീം മു​ഹ​മ്മ​ദ് റാ​സി​നെ വെ​ടി​വെ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​താ​യും മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ ന​ട​ത്തി​യ കാ​ര്യ​ക്ഷ​മ​മാ​യ അ​ന്വേ​ഷ​ണ​ത്തി​നൊ​ടു​വി​ൽ പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യും കു​റ്റം തെ​ളി​യു​ക​യും ചെ​യ്തു. സ്പെ​ഷ​ലൈ​സ്ഡ് കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച വ​ധ​ശി​ക്ഷാ വി​ധി, അ​പ്പീ​ൽ കോ​ട​തി​യും പി​ന്നീ​ട് സു​പ്രീം കോ​ട​തി​യും ശ​രി​വെ​ച്ചു. തു​ട​ർ​ന്നാ​ണ് വ​ധ​ശി​ക്ഷ ന​ട​പ്പാ​ക്കി​ക്കൊ​ണ്ടു​ള്ള രാ​ജ​കീ​യ ഉ​ത്ത​ര​വ് പു​റ​ത്തി​റ​ങ്ങി​യ​ത്. രാ​ജ്യ​ത്തെ ക്ര​മ​സ​മാ​ധാ​നം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നും നീ​തി ന​ട​പ്പാ​ക്കു​ന്ന​തി​നും സൗ​ദി സ​ർ​ക്കാ​ർ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ർ​ത്തി​ച്ചു. പൊ​തു​ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന​വ​ർ​ക്കും നി​ര​പ​രാ​ധി​ക​ളു​ടെ ര​ക്തം ചി​ന്തു​ന്ന​വ​ർ​ക്കും ഇ​സ്​​ലാ​മി​ക നി​യ​മ​പ്ര​കാ​ര​മു​ള്ള ക​ടു​ത്ത ശി​ക്ഷ ത​ന്നെ ല​ഭി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​യ​മ​വാ​ഴ്ച ഉ​റ​പ്പാ​ക്കു​ന്ന​തി​ലൂ​ടെ രാ​ജ്യ​ത്തെ പൗ​ര​ന്മാ​രു​ടെ​യും താ​മ​സ​ക്കാ​രു​ടെ​യും സു​ര​ക്ഷ​യും ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും സം​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - Murder and robbery; Two suspects, Saudi and Kuwaiti citizens, executed
Next Story