Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ ദഹ്ബാനിൽ സർക്കാർ...

ജിദ്ദ ദഹ്ബാനിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു

text_fields
bookmark_border
ജിദ്ദ ദഹ്ബാനിൽ സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ മുനിസിപ്പാലിറ്റി ഒഴിപ്പിച്ചു
cancel

ജിദ്ദ: ദഹ്ബാനിൽ സർക്കാർ ഭൂമി കൈയേറി നടത്തിയ നിയമവിരുദ്ധ നിർമാണങ്ങൾ ജിദ്ദ മുനിസിപ്പാലിറ്റി അധികൃതർ വിജയകരമായി നീക്കം ചെയ്തു. ദഹ്ബാൻ ബലദിയക്ക് കീഴിലുള്ള പ്രത്യേക പരിശോധനാ സംഘമാണ് ഈ ഒഴിപ്പിക്കൽ നടപടികൾക്ക് നേതൃത്വം നൽകിയത്. പ്രദേശത്ത് പരിശോധനാ സംഘങ്ങൾ നടത്തിയ വിപുലമായ ഫീൽഡ് ടൂറുകളിലാണ് ചട്ടങ്ങൾ ലംഘിച്ച് നിർമ്മിച്ച താൽക്കാലിക പന്തലുകൾ അടങ്ങിയ മൂന്ന് നിയമവിരുദ്ധ കേന്ദ്രങ്ങൾ കണ്ടെത്തിയതെന്ന് ദഹ്ബാൻ ബലദിയ മേധാവി അബ്ദുല്ല മുബാറക് വ്യക്തമാക്കി.

തിരിച്ചറിഞ്ഞ എല്ലാ സ്ഥലങ്ങളിൽ നിന്നുമുള്ള കൈയേറ്റങ്ങൾ പൂർണ്ണമായും നീക്കം ചെയ്തിട്ടുണ്ട്. ഭൂമി കൈയേറിയ നിയമലംഘകർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. വരും ദിവസങ്ങളിലും ഇത്തരം ഫീൽഡ് പരിശോധനകൾ കർശനമായി തുടരുമെന്നും നിലവിലുള്ള ചട്ടങ്ങൾക്ക് വിരുദ്ധമായി കണ്ടെത്തുന്ന എല്ലാ നിയമലംഘനങ്ങൾക്കുമെതിരെ ശക്തമായ പരിഹാര നടപടികൾ സ്വീകരിക്കുമെന്നും ജിദ്ദ മുനിസിപ്പാലിറ്റി വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:government landJeddahIllegal encroachments
News Summary - Municipality clears illegal encroachments on government land in Dahban, Jeddah
Next Story