മഞ്ചീസ്’ രുചിക്കൂട്ട് ഹാഇലിലും; പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
text_fields‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ശാഖ ഹാഇല്‍ സിറ്റി സെൻററില്‍ സിറ്റി ഫ്ലവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു
ഹാഇല്‍: മനംനിറയും രുചിക്കൂട്ടൊരുക്കി ‘മഞ്ചീസ്’ ഫാസ്റ്റ് ഫുഡ് ഹാഇല്‍ സിറ്റി സെൻററില്‍ പ്രവര്‍ത്തനം ആരംഭിച്ചു. സിറ്റി ഫ്ലവര്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സമീപമാണ് പുതിയ ശാഖ ഉദ്ഘാടനം ചെയ്തത്. സിറ്റി ഫ്ലവര്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ മുഹ്‌സിന്‍ അഹമ്മദ് ഉദ്ഘാടനം നിർവഹിച്ചു. സീനിയര്‍ ഡയറക്ടര്‍ ഇ.കെ. റഹീം, മാര്‍ക്കറ്റിങ് മാനേജര്‍ നിബിന്‍ ലാല്‍, മഞ്ചീസ് മാനേജര്‍മാരായ മുഹമ്മദ് അലി, സിജോ, സിറ്റി ഫ്ലവര്‍ ഹാഇല്‍ ബ്രാഞ്ച് മാനേജര്‍ മനോജ് തിരൂര്‍ എന്നിവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു.
ബഹ്റൈനിലും സൗദിയിലും പ്രവര്‍ത്തിക്കുന്ന ‘മഞ്ചീസ്’ വിവിധയിനം ചിക്കന്‍, മത്സ്യ വിഭവങ്ങള്‍ക്ക് പേരുകേട്ട ഫാസ്റ്റ് ഫുഡ് ശൃംഖലയാണ്. ഒമ്പതാമത് ശാഖയാണ് ഹാഇലില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഉദ്ഘാടനത്തോടനുബന്ധിച്ച് ചിക്കന്‍ ബ്രോസ്റ്റഡ് ഉള്‍പ്പെടെയുളള വിഭവങ്ങള്‍ക്ക് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു.
വിവിധതരം ഫ്രഷ് ജ്യൂസ്, ഡെസേര്‍ട്ട് ഇനങ്ങള്‍, കിഡ്‌സ് സ്‌പെഷ്യല്‍ വിഭവങ്ങള്‍, ക്ലബ് സാന്‍ഡ്‌വിച്ച്, പൊട്ടറ്റൊസ് തുടങ്ങിയ വിഭവങ്ങളാണ് ‘മഞ്ചീസ്’ ഒരുക്കിയിട്ടുളളത്. അല്‍ഫഹം, റൈസ് എന്നിവ ഉള്‍പ്പെടെ കൂടുതല്‍ വിഭവങ്ങള്‍ ഉടന്‍ ലഭ്യമാക്കും. കുടുംബസമേതം വിഭവങ്ങള്‍ ആസ്വദിക്കാനുളള ഡൈനിങ് സജ്ജീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും മാനേജ്‌മെൻറ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

