Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സ​ഹി​ഷ്ണു​ത​യു​ടെ...

അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്​​ട്രീ​യം: വി​വേ​ക​പൂ​ർ​ണ​മാ​യ പ്ര​തി​രോ​ധം സാ​ധി​ക്ക​ണം –മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ

text_fields
bookmark_border
അ​സ​ഹി​ഷ്ണു​ത​യു​ടെ രാ​ഷ്​​ട്രീ​യം: വി​വേ​ക​പൂ​ർ​ണ​മാ​യ പ്ര​തി​രോ​ധം സാ​ധി​ക്ക​ണം –മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ
cancel
camera_alt??.???.???.??? ??????? ?????????? ??????????? ???????? ?????????? ????????????????? ???????????? ????????????? ???????? ??????? ??????????????????

യാ​മ്പു: ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ കൊ​ടി​കു​ത്തി​വാ​ഴു​ന്ന അ​സ​ഹി​ഷ്ണു​ത​യു​ടെ​യും വെ​റു​പ്പി ​​െൻറ​യും രാ​ഷ്​​ട്രീ​യ​ത്തി​നെ​തി​രെ വി​വേ​ക​പൂ​ർ​ണ​മാ​യ പ്ര​തി​രോ​ധം തീ​ർ​ക്കാ​ൻ സ​മു​ദാ​യ​ത്തി​ന് സാ​ ധി​ക്ക​ണ​മെ​ന്ന് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ പാ​ണ​ക്കാ​ട് മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ ്ങ​ൾ പ​റ​ഞ്ഞു. കെ.​എം.​സി.​സി യാ​മ്പു സെ​ൻ​ട്ര​ൽ ക​മ്മി​റ്റി യാ​മ്പു മി​ഡി​ൽ ഈ​സ്​​റ്റ്​ ഹോ​ട്ട​ലി​ൽ സം​ഘ​ടി​ പ്പി​ച്ച സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വ​ർ​ഗീ​യ ധ്രു​വീ​ക​ര​ണം ന​ട​ത്തി ജ​നാ​ധി​പ​ത്യ​ത്തെ ഫാ​ഷി​സം വി​ഴു​ങ്ങു​ന്ന രീ​തി​യാ​ണ് രാ​ജ്യ​ത്ത് ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത്. ജ​ന​ങ്ങ​ൾ​ക്കു​വേ​ണ്ട​ത് വി​ദ്യ​യും തൊ​ഴി​ലും ആ​രോ​ഗ്യ​വു​മാ​ണ്. രാ​ഷ്​​ട്രീ​യ ശാ​ക്തീ​ക​ര​ണം ന​ട​ത്തി സ​മൂ​ഹ​ത്തി​ൽ വി​പ്ല​വ​ക​ര​മാ​യ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ ന​മു​ക്ക് ക​ഴി​യ​ണം.

പ്ര​തീ​ക്ഷാ​പൂ​ർ​വ​മാ​യ രാ​ഷ്​​ട്രീ​യ നീ​ക്ക​ങ്ങ​ളാ​ണ് സ​മു​ദാ​യം ന​ട​ത്തേ​ണ്ട​ത്. പോ​സി​റ്റി​വ് ചി​ന്ത​ക​ളാ​ണ് ന​മു​ക്കു​ണ്ടാ​വേ​ണ്ട​ത്. അ​തി​വൈ​കാ​രി​ക​മാ​യി സ​മ​കാ​ലീ​ന പ്ര​ശ്ന​ങ്ങ​ളെ നേ​രി​ടു​ന്ന​തി​നു​പ​ക​രം ബു​ദ്ധി​പ​ര​മാ​യ രാ​ഷ്​​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ മു​ന്നേ​റാ​ൻ ക​ഴി​യ​ണം.ന​രേ​ന്ദ്ര മോ​ദി​യു​ടെ ഭ​ര​ണ​ത്തി​ൽ​നി​ന്നൊ​രു മാ​റ്റം വ​രു​മെ​ന്ന ഉ​റ​ച്ച പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് സ​മു​ദാ​യം നീ​ങ്ങേ​ണ്ട​ത്. ഹി​റ്റ്‌​ല​ർ 12 വ​ർ​ഷ​മാ​ണ് ഭ​രി​ച്ച​ത്.

എ​ന്നാ​ൽ, ന​രേ​ന്ദ്ര​മോ​ദി പ​ത്ത് വ​ർ​ഷം​പോ​ലും ഇ​നി ഭ​രി​ക്കി​ല്ല എ​ന്നു​ള്ള സ്വ​പ്നം കാ​ണാ​ൻ ന​മു​ക്ക് ക​ഴി​യ​ണ​മെ​ന്നും ആ ​നി​ല​ക്കു​ള്ള രാ​ഷ്​​ട്രീ​യ​മു​ന്നേ​റ്റം ന​ട​ത്താ​ൻ സ​മൂ​ഹ​ത്തെ പ്രാ​പ്‌​ത​രാ​ക്കു​ക എ​ന്ന​താ​യി​രി​ക്ക​ണം ന​മ്മു​ടെ ല​ക്ഷ്യ​മെ​ന്നും മു​ന​വ്വ​റ​ലി ത​ങ്ങ​ൾ പ​റ​ഞ്ഞു. പ​ര​സ്പ​ര ശ​ത്രു​ത അ​വ​സാ​നി​പ്പി​ച്ച് ന​ല്ലൊ​രു സ​മൂ​ഹ​ത്തെ സൃ​ഷ്​​ടി​ക്കാ​ൻ കൂ​ട്ടാ​യ ശ്ര​മ​ങ്ങ​ൾ ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും രാ​ഷ്​​ട്ര പു​ന​ർ നി​ർ​മാ​ണ​ത്തി​​െൻറ മേ​ഖ​ല​ക​ളി​ൽ ക്രി​യാ​ത്മ​ക​മാ​യ പ​ങ്കു​വ​ഹി​ക്കാ​ൻ പ്ര​തി​ബ​ദ്ധ​ത പ്ര​വൃ​ത്തി​കൊ​ണ്ട് തെ​ളി​യി​ച്ച യു​വ​ജ​ന സം​ഘ​ട​ന​യാ​ണ് മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് എ​ന്നും മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൂ​ട്ടി​ച്ചേ​ർ​ത്തു. യാ​മ്പു കെ.​എം.​സി.​സി ആ​ക്റ്റി​ങ്​ പ്ര​സി​ഡ​ൻ​റ്​ നാ​സ​ർ ന​ടു​വി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്‌​ലിം ലീ​ഗ് സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​ബ്‌​ദു​റ​ഹ്‌​മാ​ൻ ക​ല്ലാ​യി സ​മ്മേ​ള​നം ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. മു​സ്‌​ലിം യൂ​ത്ത് ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി.​കെ. ഫി​റോ​സ് മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

കെ.​എം.​സി.​സി നാ​ഷ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ കെ. ​പി. മു​ഹ​മ്മ​ദ് കു​ട്ടി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഖാ​ദ​ർ ചെ​ങ്ക​ള, ട്ര​ഷ​റ​ർ കു​ഞ്ഞു​മോ​ൻ കാ​ക്കി​യ, കെ.​എം.​സി.​സി യാ​മ്പു ചെ​യ​ർ​മാ​ൻ മു​സ്ത​ഫ മൊ​റ​യൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​ഷ്‌​റ​ഫ് മൗ​ല​വി ഖു​ർ​ആ​ൻ പാ​രാ​യ​ണം ന​ട​ത്തി. മൂ​ന്ന് പ​തി​റ്റാ​ണ്ടി​ലേ​റെ​യു​ള്ള പ്ര​വാ​സ​ജീ​വി​ത​ത്തി​ന് ശേ​ഷം നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന വി.​ടി. ഇ​സ്മാ​യി​ലി​നു​ള്ള കെ.​എം.​സി.​സി യു​ടെ ഉ​പ​ഹാ​രം മു​ന​വ്വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ സ​മ്മാ​നി​ച്ചു. കെ.​എം.​സി.​സി യാ​മ്പു ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി മാ​മു​ക്കോ​യ ഒ​റ്റ​പ്പാ​ലം ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsMunavarali
News Summary - munavarali-saudi-gulf news
Next Story