Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്ദർശക വിസയിലെത്തിയ മുംബൈ സ്വദേശി ജുബൈലിൽ നിര്യാതനായി; ഖബറടക്കം സൗദിയിൽ നടക്കും

text_fields
bookmark_border
സന്ദർശക വിസയിലെത്തിയ മുംബൈ സ്വദേശി ജുബൈലിൽ നിര്യാതനായി; ഖബറടക്കം സൗദിയിൽ നടക്കും
cancel

ജുബൈൽ: സന്ദർശക വിസയിൽ സൗദി അറേബ്യയിലെത്തിയ മഹാരാഷ്ട്ര മുംബൈ നാഗ്പാഡ ഷെയ്ഖ് ബുർഹാൻ ഖമറുദ്ദീൻ സ്ട്രീറ്റിലെ മുക്താർ മൻസിലിൽ താമസക്കാരനായ ഇഫ്തിഖാറുദ്ദീൻ ഗുലാം അഹമ്മദ് അൻസാരി (70) ജുബൈലിൽ നിര്യാതനായി. ഭാര്യ അംതുർ റഹീമിനൊപ്പം അടുത്തിടെയാണ് ഇദ്ദേഹം ജുബൈലിലുള്ള മകൻ അബ്ദുൽ ബാസിത് അൻസാരിയുടെ അടുത്തേക്ക് എത്തിയത്. കുറച്ചു ദിവസം മുമ്പ് ന്യുമോണിയ ബാധിച്ച് ചികിത്സയിൽ ആയിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ അദ്ദേഹത്തെ ഉടൻ ജുബൈൽ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

പിതാവ്: ഗുലാം അഹമ്മദ് അൻസാരി, മാതാവ്: സബ്റ ബീ. ഭാര്യ: അംതുർ റഹീം ഇഫ്തിഖാറുദ്ദീൻ അൻസാരി. മക്കൾ: അബ്ദുൽ ബാസിത് അൻസാരി, തഹ്‌രീം അൻസാരി. ഔദ്യോഗിക നിയമ നടപടികൾ പുരോഗമിക്കുകയാണ്. മൃതദേഹം സൗദിയിൽ തന്നെ ഖബറടക്കുമെന്ന് .പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലീം ആലപ്പുഴ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mumbai Native on Visit Visa Dies in Jubail; Burial in Saudi Arabia
Next Story