Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാട്ടിൽ പോകാനുള്ള...

നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടെ മുംബൈ സ്വദേശി റിയാദിൽ നിര്യാതനായി

text_fields
bookmark_border
usman murad death
cancel

റിയാദ്: നാട്ടിൽ പോകാനുള്ള ഒരുക്കത്തിനിടയിൽ മുംബൈ സ്വദേശി നിര്യാതനായി. ജോലി ചെയ്യുന്ന കമ്പനിയുടെ നിയമക്കുരുക്ക് കാരണം ഇദ്ദേഹത്തിന് ഇഖാമ പുതുക്കാൻ സാധിച്ചില്ല. തുടർന്ന് ഇന്ത്യന്‍ എംബസിയുടെ സഹായത്താൽ നാട്ടില്‍ പോകാൻ രേഖകള്‍ ശരിയാക്കി അടുത്തദിവസം നാട്ടിലേക്ക് മടങ്ങാനിരുന്ന മഹാരാഷ്​ട്ര താനെ ബീവണ്ടി സ്വദേശി ഉസ്മാൻ മുറാദ് (69) ആണ്​ മരിച്ചത്​.

വ്യാഴാഴ്​ച രാവിലെ ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് റിയാദ്​ മൻഫുഅയിലെ അൽ ഈമാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ ഹൃദയാഘാതമുണ്ടായി അന്ത്യം സംഭവിക്കുകയായിരുന്നു. റിയാദിൽ ഖബറടക്കും. അതിനായി മുംബൈയിൽനിന്ന്​ മകൻ റിയാദിലെത്തും.

പിതാവ്: അബ്​ദുൽ നസീർ, മാതാവ്: സൈനാബി, ഭാര്യ: റിസ്​വാന. മരണാനന്തര നടപടികൾ പൂർത്തീകരിക്കാൻ മുംബൈ കെ.എം.സി.സി ഭാരവാഹി അഷ്‌റഫ്‌ മാറഞ്ചേരിയുടെ നിർദേശത്തെ തുടർന്ന്​ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ്​ ചെയർമാൻ റഫീഖ് പുല്ലൂരി​ന്റെ നേതൃത്വത്തിൽ പ്രവർത്തനങ്ങൾ നടക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:death
News Summary - mumbai native died in riyadh
Next Story