Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightകടൽപ്പാതകളുടെ...

കടൽപ്പാതകളുടെ സുരക്ഷക്ക് ബഹുരാഷ്​ട്ര പ്രതിരോധ നാവികസഖ്യം

text_fields
bookmark_border
കടൽപ്പാതകളുടെ സുരക്ഷക്ക് ബഹുരാഷ്​ട്ര പ്രതിരോധ നാവികസഖ്യം
cancel
camera_alt

വിവിധ രാജ്യങ്ങൾ ചേർന്ന്​ രൂപവത്​കരിച്ച ബഹുരാഷ്​ട്ര പ്രതിരോധ നാവികസഖ്യത്തി​െൻറ യോഗത്തിൽ പ​ങ്കെടുത്ത രാജ്യ പ്രതിനിധികൾ

റിയാദ്: അന്താരാഷ്​ട്ര സമുദ്ര മേഖലയിലെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനും കപ്പൽഗതാഗത സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുമായി പുതിയ ബഹുരാഷ്​ട്ര പ്രതിരോധ നാവികസഖ്യം നിലവിൽ വന്നു. സഖ്യത്തി​ന്‍റെ സ്ഥാപക രാജ്യമായ സൗദി അറേബ്യയാണ് സഖ്യത്തിന്‍റെ സ്ഥിരം ആസ്ഥാനമായി പ്രവർത്തിക്കുകയെന്ന് പങ്കാളിത്ത രാജ്യങ്ങൾ പുറപ്പെടുവിച്ച സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

അന്താരാഷ്​ട്ര നിയമങ്ങൾ, ഐക്യരാഷ്​ട്രസഭാ ഉടമ്പടികൾ, അംഗീകൃത ആഗോള കീഴ്‌വഴക്കങ്ങൾ എന്നിവയ്ക്ക് അനുസൃതമായാണ് സഖ്യം പ്രവർത്തിക്കുക. ബാബ് അൽ മന്ദേബ് ഇടുക്ക്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ എന്നീ തന്ത്രപ്രധാന സമുദ്ര മേഖലകളിൽ നാവിക സുരക്ഷ ശക്തിപ്പെടുത്തുക, സ്വതന്ത്ര കപ്പൽ ഗതാഗതം ഉറപ്പുവരുത്തുക, അന്താരാഷ്​ട്ര വ്യാപാര-ഊർജ്ജ വിതരണ പാതകൾ സംരക്ഷിക്കുക, പൊതുവായ സമുദ്ര താൽപ്പര്യങ്ങൾ കാത്തുസൂക്ഷിക്കുക എന്നിവയാണ് ഇതി​െൻറ പ്രധാന ലക്ഷ്യങ്ങൾ.

സഖ്യം രൂപവത്​കരിച്ചുകൊണ്ട് പങ്കാളിത്ത രാജ്യങ്ങൾ പ്രധാന കരാറുകളും തത്വങ്ങളും അംഗീകരിച്ചു. ബാബ് അൽ മന്ദേബ്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ എന്നീ സമുദ്ര മേഖലകളിലെ വാണിജ്യ-ഊർജ്ജ വിതരണ പാതകൾ സംരക്ഷിക്കുന്നതിനും നാവിക സുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള ഔദ്യോഗിക പ്രതിരോധ സഹകരണ സംവിധാനമായി ബഹുരാഷ്​ട്ര പ്രതിരോധ നാവികസഖ്യം പ്രവർത്തിക്കും.

പ്രസ്താവനയിൽ പങ്കാളികളായ രാജ്യങ്ങൾ അതത് രാജ്യങ്ങളിലെ ഭരണഘടനാപരവും നിയമപരവുമായ നടപടിക്രമങ്ങൾ പാലിച്ചുകൊണ്ട് സഖ്യത്തി​െൻറ ചാർട്ടറിൽ ഔദ്യോഗികമായി ചേരുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി വരികയാണ്.

സഖ്യത്തി​െൻറ ചാർട്ടർ വ്യവസ്ഥകൾക്ക് വിധേയമായി നാവിക സുരക്ഷ, വിവര ശേഖരണവും കൈമാറ്റവും, രഹസ്യാന്വേഷണം, പ്രവർത്തന ആസൂത്രണം, സംയുക്ത സൈനിക പരിശീലനങ്ങൾ, അനുഭവങ്ങൾ പങ്കുവെക്കൽ, സൈനിക ശേഷി വർദ്ധിപ്പിക്കൽ, സംയുക്ത നാവിക ദൗത്യങ്ങൾ സംഘടിപ്പിക്കൽ എന്നിവയിൽ രാജ്യങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും.

അതേസമയം, സഖ്യത്തി​െൻറ പ്രവർത്തനങ്ങളിലോ നാവിക ദൗത്യങ്ങളിലോ പങ്കാളികളാകുന്നത് ഓരോ അംഗരാജ്യത്തി​െൻറയും പൂർണമായ പരമാധികാര തീരുമാനമായിരിക്കും. ഇത് അതത് രാജ്യങ്ങളുടെ ദേശീയ നിയമങ്ങൾക്കും നടപടിക്രമങ്ങൾക്കും വിധേയമായിരിക്കും.

ഈ സഖ്യം പൂർണമായും പ്രതിരോധ സ്വഭാവമുള്ള ഒന്നാണ്. ഒരു പ്രത്യേക രാജ്യത്തെയോ മറ്റ് സഖ്യങ്ങളെയോ അന്താരാഷ്​ട്ര സംഘടനകളെയോ ലക്ഷ്യമിട്ടല്ല ഇത് പ്രവർത്തിക്കുന്നത്. രാജ്യങ്ങളുടെ പരമാധികാരത്തെ മാനിച്ചും അന്താരാഷ്​ട്ര നിയമങ്ങൾ പാലിച്ചും മാത്രമായിരിക്കും സഖ്യത്തി​െൻറ നീക്കങ്ങൾ. സഖ്യത്തി​െൻറ തത്വങ്ങളും ലക്ഷ്യങ്ങളും അംഗീകരിക്കുന്ന മറ്റ് രാജ്യങ്ങൾക്കും ചാർട്ടറി​െൻറ ഭാഗമാകാം. ഇത് ബാബ് അൽ മന്ദേബ്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ മേഖലകളിലെ കൂട്ടായ നാവിക സുരക്ഷ കൂടുതൽ വിപുലമാക്കാൻ സഹായിക്കും.

സൗദി അറേബ്യയാണ് ഈ സഖ്യത്തി​െൻറ സ്ഥാപക രാജ്യവും നേതൃസ്ഥാനവും വഹിക്കുന്നത്. സഖ്യത്തി​െൻറ സ്ഥിരം ആസ്ഥാനവും സൗദിയിലായിരിക്കും. സഖ്യത്തി​െൻറ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനുള്ള സംയുക്ത കമാൻഡ്, കമാൻഡ് ആൻഡ് കൺട്രോൾ സെൻറർ, സംയുക്ത നാവിക പ്രവർത്തന കേന്ദ്രം, ജനറൽ സെക്രട്ടറിയേറ്റ് എന്നീ പ്രധാന നിർവഹണ സമിതികൾ സൗദി അറേബ്യയിൽ പ്രവർത്തിക്കും.

ബാബ് അൽ മന്ദേബ്, ചെങ്കടൽ, ഏഡൻ ഉൾക്കടൽ തുടങ്ങിയ തന്ത്രപ്രധാന നാവിക പാതകളിൽ സുരക്ഷ ഉറപ്പാക്കുന്നതിലും അംഗരാജ്യങ്ങൾ തമ്മിലുള്ള പ്രതിരോധ സഹകരണം വർദ്ധിപ്പിക്കുന്നതിലും ഈ സഖ്യ രൂപവത്​കരണം വലിയൊരു തന്ത്രപ്രധാന ചുവടുവെപ്പാണെന്ന് സ്ഥാപക രാജ്യങ്ങൾ വിലയിരുത്തി.

അന്താരാഷ്​ട്ര നിയമങ്ങൾക്ക് വിധേയമായി മേഖലയിൽ സ്ഥിരതയും സമൃദ്ധിയും ഉറപ്പാക്കാനും ആഗോള സമാധാനവും സുരക്ഷയും കാത്തുസൂക്ഷിക്കാനുള്ള അന്താരാഷ്​ട്ര ശ്രമങ്ങൾക്ക് കരുത്തുപകരാനും ഈ സഖ്യത്തിന് സാധിക്കുമെന്ന് സംയുക്ത പ്രസ്താവന വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf of AdenSaudi Arabiadefense alliance
News Summary - Multinational defense naval alliance to secure sea lanes
Next Story