Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മുകുന്ദന്‍റെ മൃതദേഹം ചൊവ്വാഴ്ച​ നാട്ടിലെത്തും

text_fields
bookmark_border
mukundan
cancel

ദമ്മാം: ഹൃദയാഘാതം മൂലം ദമ്മാമിൽ മരിച്ച തൃശൂർ കയ്പമംഗലം മൂന്നുപീടിക സ്വദേശി പരേതനായ ചുള്ളിപ്പറമ്പിൽ പ്രഭാകര​​​െൻറ മകൻ മുകുന്ദ​​​െൻറ (54) മൃതദേഹം എമിറേറ്റ്സ് വിമാനത്തിൽ ചൊവ്വാഴ്ച രാവിലെ കൊച്ചിയിലെത്തും.

14 വർഷമായി അൽറാഷിദ് കമ്പനിയുടെ ഗുഡ് ഇയർ ടയർ വിഭാഗത്തിൽ ജീവനക്കാരനായിരുന്നു. ജൂൺ 21നാണ്​ മരിച്ചത്​. താമസ സ്ഥലത്ത് രാത്രി ഒമ്പതിന്​​ നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സുഹൃത്തുക്കൾ തൊട്ടടുത്ത ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഭാര്യ: ജോജോകുമാരി. മക്കൾ: ആദർശ് (16), ശ്രേയ (13). മൂന്നുപീടികയിലെ പെരിങ്ങത്തറ സുനിൽകുമാർ, അനിൽകുമാർ, ഷജിൽ കുമാർ, കിഷോർകുമാർ (നാലുപേരും ബഹ്റിൻ) എന്നിവർ ഭാര്യാസഹോദരന്മരാണ്.

കെ.എം.സി.സി തൃശൂർ ജില്ലാ പ്രസിഡൻറ്​ പി.കെ അബ്​ദുറഹീമി​​​െൻറ നേതൃത്വത്തിലാണ് മൃതദേഹം നാട്ടിലയക്കാനുള്ള നടപടികള്‍ പൂര്‍ത്തീകരിച്ചത്. സംസ്ക്കാരം ചൊവ്വാഴ്ച ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Mukundan Dead Bodies Reach Tuesday -Gulf News
Next Story