മുജീബിന്റെ മൃതദേഹം ബുറൈദയിൽ ഖബറടക്കി
text_fieldsമുജീബ്
ബുറൈദ: നാട്ടിൽപോകാനുള്ള കാത്തിരിപ്പുകൾക്കിടയിൽ രോഗബാധിതനായി മരിച്ച കൊല്ലം കണ്ണനല്ലൂർ പുത്തുവിളവീട്ടിൽ മുജീബിന്റെ (44) മൃതദേഹം ബുറൈദ ഖലീജ് ജുമുഅ മസ്ജിദിൽ ഖബറടക്കി. പരേതനായ നസീമുദ്ദീന്റെയും മുത്ത് ബീവിയുടെയും മകനാണ്. കടുത്ത മഞ്ഞപിത്തം ബാധിച്ച് ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം.
16 വര്‍ഷമായി നാട്ടിൽ പോയിട്ടില്ലാത്ത മുജീബ് ഏഴ് വര്‍ഷമായി ഇഖാമയില്ലാതെ കഴിയുകയായിരുന്നു. ലേബർ ഓഫീസ് വഴി ലഭിക്കുന്ന എക്സിറ്റിനുവേണ്ടി കാത്തിരിക്കുകയായിരുന്നു. അതിനിടെയാണ് രോഗം മൂർച്ഛിച്ചത്. നിയമ നടപടികൾ പൂർത്തീകരിക്കുന്നതിന് വേണ്ടി ബുറൈദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫെയർ വിങ് ചെയർമാൻ ഫൈസൽ ആലത്തൂർ നേതൃത്വം നൽകി.

