വർഗീയ ധ്രുവീകരണത്തെ ചെറുക്കാൻ മതേതര ചിന്താഗതിക്കാർ രംഗത്തിറങ്ങണം – പി.മുജീബ്റഹ്മാൻ
text_fieldsജിദ്ദ: വംശ^വർണ്ണ വെറിയന്മാർ ഇന്ത്യയെയും ലോകത്തെ തന്നെയും നയിക്കുന്ന വർത്തമാന കാലത്ത് വർഗീയ ധ്രുവീകരണത്തെ ചെറുക്കാൻ മതേതര ചിന്താഗതിക്കാർ രംഗത്തിറങ്ങണമെന്ന് മീഡിയ വൺ വൈസ് ചെയർമാൻ പി. മുജീബ്റഹ്മാൻ പറഞ്ഞു. സാമൂഹ്യ സുരക്ഷ അപകടത്തിലാക്കുന്ന അതിക്രമങ്ങളാണ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. രാജ്യത്തിെൻറ വൈവിധ്യത്തെ തകർക്കും വിധം വർഗീയ ധ്രുവീകരണം സൃഷ്ടിക്കാനാണ് ഫാഷിസ്റ്റ് ശക്തികൾ ആഗ്രഹിക്കുന്നത്. ഇത് ചെറുക്കാൻ സമാധാനം ആഗ്രഹിക്കുന്നവർ രംഗത്തിറങ്ങണമെന്ന് പി. മുജീബുറഹ്മാൻ പറഞ്ഞു. ജിദ്ദയിൽ തനിമ പ്രവർത്തക സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
റൊണാൾഡ് ട്രംപ് അധികാരത്തിലെത്തിയപ്പോൾ മധുരം വിതരണം ചെയ്ത സംഘ്്പരിവാർ ശക്തികൾ അറിഞ്ഞില്ല, വെളളക്കാരല്ലാത്തവരെല്ലാം അവരുടെ ശത്രുക്കളാണെന്നും ഇന്ത്യക്കാർക്ക് നേരെ അവർ നിറയൊഴിക്കുമെന്നും. തങ്ങൾക്കിഷ്ടമില്ലാത്തവരെ ഭരണ കൂടങ്ങളുടെ മൗനാനുവാദത്തോടെ കൊന്നുകൊണ്ടിരിക്കയാണ് ഇന്ത്യയിലെ ഫാഷിസ്റ്റുകൾ. കാമ്പസുകളിൽ നിന്ന് പോലും സെക്കുലർ ശക്തികളെ കൈയൂക്ക് ഉപയോഗിച്ച് അവർ നിഷ്കാസനം ചെയ്തുകൊണ്ടിരിക്കയാണ്. ദലിത് പിന്നാക്ക വിഭാഗങ്ങളുടെ ആനുകൂല്യങ്ങളവർ റദ്ദ് ചെയ്തുകൊണ്ടിരിക്കുന്നു. യോഗി ആദിത്യ നാഥിനെ പോലുള്ള ഭീകരവാദികൾ അധികാരത്തിലെത്തുന്നതോടെ സമാന സ്വഭാവക്കാർ പുറത്തിറങ്ങി അഴിഞ്ഞാടി രാജ്യത്തെ സാമൂഹ്യ സുരക്ഷ നശിപ്പിക്കുന്ന അവസ്ഥയാണ്. യു പിയിൽ മാത്രമല്ല കേരളത്തിൽ പോലും പ്രതികരിക്കാനുള്ള ആർജവം മതേതര ശക്തികൾക്ക് നഷ്ടപ്പെടുകയാണ്. ഭരണകൂടത്തിനനുസരിച്ച് എല്ലാ ക്രമങ്ങളും മാറുന്ന കാഴ്ചയാണ് നാം കാണുന്നത്.
സെക്കുലർ ശക്തികൾ ദുർബലമാവുകയും സംഘ്പരിവാർ ശക്തികൾക്ക് ആത്മവിശ്വാസം കൂടുകയും ചെയ്യുന്നു. ഇത്തരം സന്ദർഭങ്ങളിലൊക്കെ ആദർശത്തിലുറച്ച് ആത്മ വിശ്വാസത്തോടെ മുന്നോട്ട് പോവാൻ നമുക്ക് സാധിക്കണം. സങ്കുചിത സംഘടനാ താൽപര്യങ്ങൾക്കപ്പുറം എല്ലാവരോടും ഗുണക്ഷേമ തൽപരതയോടെ പെരുമാറാനും യോജിച്ച് പ്രവർത്തിക്കാനും സാധിക്കേണ്ടതുണ്ട് ^അദ്ദേഹം പറഞ്ഞു. സനാഇയ്യ കാൾ ആൻറ് ഗൈഡൻസ് സെൻറർ മലയാള വിഭാഗം അധ്യക്ഷൻ ശൈഖ് ഉണ്ണീൻ മൗലവി, സൗത്ത് സോൺ പ്രസിഡൻറ് സഫറുല്ല മുല്ലോളി നോർത്ത് സോൺ പ്രസിഡൻറ് അബ്ദുശുക്കൂർ അലി എന്നിവർ സംസാരിച്ചു അബ്ദു സുബ്ഹാൻ ഖിറാഅത്ത് നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
