‘പ്രവാസി കലോത്സവം 24’ ലോഗോ മത്സരത്തിൽ മുജീബ് റഹ്മാന് വിജയി
text_fieldsപ്രവാസി വെൽഫയർ കലോത്സവത്തിന് വേണ്ടി മുജീബ് റഹ്മാൻ രൂപപ്പെടുത്തിയ ലോഗോ
ദമ്മാം: പ്രവാസി വെല്‍ഫെയര്‍ ദമ്മാം റീജനല്‍ എറണാകുളം തൃശൂര്‍ ജില്ല കമ്മിറ്റി സംഘടിപ്പിക്കുന്ന ‘പ്രവാസി കലോത്സവം 24’ന്റെ ലോഗോ മത്സരത്തില്‍ ഇരിങ്ങാലക്കുട വള്ളിവട്ടം സ്വദേശി പൂവ്വത്തുംകടവില്‍ മുജീബ് റഹ്മാന് ഡിസൈന്‍ ചെയ്ത ലോഗോ തിരഞ്ഞെടുത്തു.
മാധ്യമം പത്രത്തിന്റെ മലപ്പുറം യൂനിറ്റില്‍ ലേ ഔട്ട് ആര്‍ട്ടിസ്റ്റായ മുജീബ് റഹ്മാന് ഇതുവരെ 50ഓളം ലോഗോ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
കലോത്സവത്തില്‍ മാപ്പിളപ്പാട്ട്, ഒപ്പന, നാടോടി നൃത്തം, കോല്‍ക്കളി, മോണോആക്ട്, ഗ്രൂപ് സോങ്, ലളിത ഗാനം, കവിതാരചന, ചിത്രരചന, പ്രസംഗം എന്നിങ്ങനെ 13 വ്യത്യസ്ത സ്റ്റേജ്-സ്റ്റേജിതര മത്സരങ്ങളില്‍ അഞ്ചാംം ക്ലാസ് മുതല്‍ പ്രവാസികളായ മുതിര്‍ന്നവര്‍ക്കും പങ്കെടുക്കാവുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

