Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമുജാഹിദ് സമ്മേളനം:...

മുജാഹിദ് സമ്മേളനം: സൗദി തല പ്രചാരണത്തിന്​ ഉജ്വല തുടക്കം

text_fields
bookmark_border
മുജാഹിദ് സമ്മേളനം: സൗദി തല പ്രചാരണത്തിന്​ ഉജ്വല തുടക്കം
cancel
camera_alt???????? ??????? ??????????????? ?????? ??????????????? ????????? ??.??.?? ??????? ???? ?????????? ??.????? ????? ??????????????

യാമ്പു: ഡിസംബർ 28  മുതൽ 31വരെ മലപ്പുറം കൂരിയാട് നടക്കുന്ന ഒമ്പതാം മുജാഹിദ് സംസ്ഥാന സമ്മേളന ത്തി​​െൻറ സൗദിതല പ്രചാരണത്തിന് പ്രൗഢമായ തുടക്കം. യാമ്പു ടൗണിലെ ജാലിയാത്ത് ഓഡിറ്റോറിയത്തിൽ   കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ്​  ഡോ.ഹുസൈൻ മടവൂർ  ഉദ്ഘാടനം നിർവഹിച്ചു. രാജ്യം നേരിടുന്ന പ്രതിസന്ധികളെ മാനവികതയിലൂടെയും സഹവർതിത്വത്തിലൂടെയും തരണം ചെയ്യണമെന്നും വർഗീയ ചിന്തകൾ രാജ്യത്തെയും സമൂഹത്തെയും ശിഥിലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. വൈവിധ്യങ്ങൾ ഉൾകൊള്ളുന്ന സമൂഹത്തിന് മാത്രമേ അതിജീവനം സാധ്യമാകൂ. വിയോജിക്കുന്നവരോടും എതിർക്കുന്നവരോടുമെല്ലാം സഹിഷ്ണുതയോടെ വർത്തിക്കാൻ സാധിക്കണം.

മതത്തി​​െൻറ യഥാർഥ സന്ദേശവും മാനവിക ദർശനങ്ങളും പൊതുസമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ശ്രമമാണ് നടക്കേണ്ടതെന്നും അദ്ദേഹം അഭി പ്രായപ്പെട്ടു. സ്വാഗത സംഘം ചെയർമാൻ കുഞ്ഞഹമ്മദ് കോയ അധ്യക്ഷത വഹിച്ചു.  കെ.എൻ.എം സെക്രട്ടറി എം.അബ്‌ദുറഹ്‌മാൻ സലഫി മുഖ്യ പ്രഭാഷണം നടത്തി. യാമ്പു മർക്കസു ദഅ്​വ മേധാവി ഡോ. ഫഹദ് അൽ ഖുറേഷി, ജാലിയാത്ത് മലയാളം വിഭാഗം പ്രബോധകൻ അബ്​ദുൽ മജീദ് സുഹ്‌രി എന്നിവർ  സംസാരിച്ചു. വിവിധ മത സാംസ്കാരിക  സംഘടനാ നേതാക്കളായ നാസർ നടുവിൽ (കെ.എം.സി.സി ), ശങ്കർ എളങ്കൂർ (ഒ.ഐ.സി.സി ), സലിം വേങ്ങര (തനിമ), റഫീഖ് പത്തനാപുരം ( നവോദയ), ഷൈജു എം. സൈനുദ്ദീൻ (യാമ്പു ഇസ്‌ലാഹി സ​െൻറർ) എന്നിവർ ആശംസ നേർന്നു.  സ്വാഗത സംഘം കൺവീനർ അബ്ബാസ് ചെമ്പൻ സ്വാഗതവും അബൂബക്കർ മേഴത്തൂർ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmujahidmalayalam news
News Summary - mujahid-saudi-gulf news
Next Story