‘മുഹർറം; നഹ്സും ഖർബലയും’; ജിദ്ദ ഇന്ത്യ ഇസ്ലാഹി സെന്റർപ്രഭാഷണം സംഘടിപ്പിച്ചു
text_fieldsജിദ്ദ ഇന്ത്യ ഇസ്ലാഹി സെന്റർ സംഘടിപ്പിച്ച പരിപാടിയിൽ
ശിഹാബ് സലഫി സംസാരിക്കുന്നു
ജിദ്ദ: ഹിജ്റ കലണ്ടറിലെ ഒന്നാം മാസമായ മുഹർറമിനെ അപശകുനമായി കാണുന്ന പ്രവണത ശരിയല്ലെന്നും ഇസ്ലാമിൽ പുണ്യകരമായി പറഞ്ഞ നാല് മാസങ്ങളിൽ ഒന്നാണ് അതെന്നും ഷിഹാബ് സലഫി അഭിപ്രായപ്പെട്ടു.
‘മുഹർറം; നഹ്സും ഖർബലയും’ എന്ന വിഷയത്തിൽ ജിദ്ദ ഇന്ത്യ ഇസ്ലാഹി സെന്ററിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ഒരു സമയത്തെയും കാലത്തേയും പഴിക്കാൻ ഇസ്ലാം അനുവദിക്കുന്നില്ല. ഏതെങ്കിലും കാലത്തെ കുറ്റപ്പെടുത്തുമ്പോൾ ആ സമയത്തെ രൂപകൽപന ചെയ്ത സ്രഷ്ടാവിനെ പഴിക്കുന്നതിന് സമാനമാണെന്നാണ് മതം പഠിപ്പിക്കുന്നത്.
എന്നാൽ ഇന്ന് ചിലർ ദുശ്ശകുനം ഉള്ള ദിവസങ്ങൾ മാർക്ക് ചെയ്തിട്ടാണ് അവരുടെ കലണ്ടറുകൾ പോലും പുറത്തിറക്കുന്നത്. മുസ്ലിംകളായി അഭിനയിച്ചുകൊണ്ട് സമൂഹത്തിൽ കുഴപ്പങ്ങളുണ്ടാക്കാൻ ശ്രമിച്ച ഷിയാ വിശ്വാസക്കാരാണ് പിൽക്കാലത്ത് മുഹർറമടക്കമുള്ള പല മാസങ്ങളെയും പല ദിവസങ്ങളേയുമൊക്കെ അപശകുനമായി കാണുന്ന രീതികൾ സമൂഹത്തിലേക്ക് കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. അമീൻ പരപ്പനങ്ങാടി അധ്യക്ഷതവഹിച്ചു. നൂരിഷ വള്ളിക്കുന്ന് സ്വാഗതവും ഷാഫി ആലപ്പുഴ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

