Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightക്യൂ.​എ​ച്ച്.​എ​ൽ.​സി...

ക്യൂ.​എ​ച്ച്.​എ​ൽ.​സി ചി​ൽ​ഡ്ര​ൻ ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ മു​ഹ​മ്മ​ദ് റി​സ്‌​വാ​ന്​ ഒ​ന്നാം റാ​ങ്ക്

text_fields
bookmark_border
ക്യൂ.​എ​ച്ച്.​എ​ൽ.​സി ചി​ൽ​ഡ്ര​ൻ ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ മു​ഹ​മ്മ​ദ് റി​സ്‌​വാ​ന്​ ഒ​ന്നാം റാ​ങ്ക്
cancel
camera_alt

മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ (ഒ​ന്നാം റാ​ങ്ക്), ജാ​സിം മു​ഹ​മ്മ​ദ്, ശ​ഹ്‌​മ സി​ദ്ദീ​ഖ്, ഹ​നി​യ അ​ബ്ദു​ൽ മ​ജീ​ദ് (എ​ല്ലാ​വ​രും ര​ണ്ടാം റാ​ങ്ക്)

റി​യാ​ദ്: ഖു​ർ​ആ​ൻ ഹ​ദീ​സ് ലേ​ണി​ങ്​ കോ​ഴ്സ് (ക്യൂ.​എ​ച്ച്.​എ​ൽ.​സി) എ​ട്ടാം​ഘ​ട്ട ദേ​ശീ​യ പ​രീ​ക്ഷ​യി​ൽ ചി​ൽ​ഡ്ര​ൻ വി​ഭാ​ഗ​ത്തി​ൽ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ (ഖ​മീ​സ് മു​ശൈ​ത്ത്) ഒ​ന്നാം റാ​ങ്ക് നേ​ടി. ജാ​സിം മു​ഹ​മ്മ​ദ് അ​മ്പാ​ത്ത് (ജി​ദ്ദ), ഇ.​ടി. ശ​ഹ്‌​മ സി​ദ്ദീ​ഖ് (മ​ദീ​ന), ഹാ​നി​യ അ​ബ്​​ദു​ൽ മ​ജീ​ദ് (മ​ക്ക) എ​ന്നി​വ​ർ ര​ണ്ടാം റാ​ങ്ക് പ​ങ്കി​ട്ടു. ഫാ​ത്വി​മ റ​ഫീ​ഖ് (ജി​ദ്ദ) മൂ​ന്നാം റാ​ങ്ക് നേ​ടി.

ഒ​ന്നാം റാ​ങ്ക് നേ​ടി​യ മു​ഹ​മ്മ​ദ് റി​സ്‌​വാ​ൻ ഖ​മീ​സ് മു​ശൈ​ത്തി​ലെ മൈ ​കെ​യ​ർ ഫാ​ർ​മ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ലം ഓ​ച്ചി​റ സ്വ​ദേ​ശി​യാ​യ നി​സാ​റി​ന്‍റെ​യും സ​ലീ​ന​യു​ടെ​യും മ​ക​നാ​ണ്. ര​ണ്ടാം റാ​ങ്ക് നേ​ടി​യ ജാ​സിം മു​ഹ​മ്മ​ദ് ജി​ദ്ദ​യി​ലെ അ​ൽ​മ​വാ​രി​ദ് സ്‌​കൂ​ളി​ലെ വി​ദ്യാ​ർ​ഥി​യും തൃ​ക്ക​രി​പ്പൂ​ർ സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ലി​ന്‍റെ​യും ബ​ദ​റു​ന്നീ​സ​യു​ടെ​യും മ​ക​നു​മാ​ണ്.

കൊ​ണ്ടോ​ട്ടി തു​റ​ക്ക​ൽ സ്വ​ദേ​ശി ഇ.​ടി. സി​ദ്ദീ​ഖി​ന്‍റെ​യും ടി.​പി. സു​മ​യ്യ​യു​ടെ​യും മ​ക​ളാ​യ ശ​ഹ്‌​മ സി​ദ്ദീ​ഖ് മ​ദീ​ന​യി​ലെ ന്യൂ ​ഹോ​പ് സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. പ​ട്ടാ​മ്പി സ്വ​ദേ​ശി അ​ബ്ദു​ൽ മ​ജീ​ദി​ന്‍റെ​യും അ​നീ​സ​യു​ടെ​യും മ​ക​ളാ​യ ഹ​നി​യ മ​ക്ക​യി​ലെ മൗ​ണ്ട് ഹി​റാ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​നി​യാ​ണ്. ഖു​ർ​ആ​നി​ലെ സു​മ​ർ, ഗാ​ഫി​ർ, ഫു​സ്വി​ല​ത്ത് എ​ന്നീ അ​ധ്യാ​യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QHLC Children's Exam
News Summary - muhammed risvan bags first rank
Next Story