Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ്‌ റഫി...

മു​ഹ​മ്മ​ദ്‌ റഫി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു

text_fields
bookmark_border
Muhammed Rafi memorial
cancel
camera_alt

മു​ഹ​മ്മ​ദ് റഫി​യു​ടെ നൂ​റാം ജ​ന്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ മെ​ഹ്ഫി​ൽ പു​തി​യ ലോ​ഗോ

പ്ര​കാ​ശ​നം ജം​ഷാ​ദ് ക​ണ്ണൂ​ർ നി​ർ​വ​ഹി​ക്കു​ന്നു

ദ​മ്മാം: അ​തു​ല്യ ഗാ​യ​ക​ൻ മു​ഹ​മ്മ​ദ് റ​ഫി​യു​ടെ നൂ​റാം ജ​ന്മ വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ദ​മ്മാ​മി​ലെ ക​ലാ​സാം​സ്കാ​രി​ക കൂ​ട്ടാ​യ്മ​യാ​യ ‘മെ​ഹ്ഫി​ൽ’ മു​ഹ​മ്മ​ദ്‌ റഫി അ​നു​സ്മ​ര​ണം സം​ഘ​ടി​പ്പി​ച്ചു.

റോ​സ്ഗാ​ർ​ഡ​നി​ൽ ന​ട​ത്തി​യ അ​നു​സ്മ​ര​ണ പ​രി​പാ​ടി ഷ​ബീ​ർ ചാ​ത്ത​മം​ഗ​ലം ഉ​ദ്ഘാ​ട​നം ചെ​യ്തു. മെ​ഹ്ഫി​ലി​​ന്റെ പു​തി​യ ലോ​ഗോ ജം​ഷാ​ദ് ക​ണ്ണൂ​ർ പ്ര​കാ​ശ​നം ചെ​യ്​​തു. തു​ട​ർ​ന്ന് മു​ഹ​മ്മ​ദ് റാ​ഫി അ​നു​സ്മ​ര​ണ​വും ഓ​ർ​മ​യി​ലെ റാ​ഫി ഗാ​ന​ങ്ങ​ളും ന​ട​ന്നു.

അ​തു​ല്യ​നാ​യ പാ​ട്ടു​കാ​ര​നും ഇ​ന്ത്യ​യെ സം​ഗീ​ത​ത്തി​ലൂ​ടെ ലോ​ക​ത്തി​ന്‌ പ​രി​ച​യ​പ്പെ​ടു​ത്തി​യ മി​ക​ച്ചൊ​രു വ്യ​ക്തി​ത്വ​വു​മാ​യി​രു​ന്നു മു​ഹ​മ്മ​ദ് റഫി​യെ​ന്ന് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണ​ത്തി​ല്‍ ഹാ​ഷിം യൂ​നു​സ് കാ​യം​കു​ളം പ​റ​ഞ്ഞു. അ​സ്‌​ലം പാ​റാ​ല്‍, യൂ​നു​സ് തി​രു​വ​ന​ന്ത​പു​രം, മെ​ഹ​ബൂ​ബ് കൊ​ടു​ങ്ങ​ല്ലൂ​ർ, ഹാ​ഷിം യൂ​നു​സ് എ​ന്നി​വ​ർ ഗാ​ന​ങ്ങ​ൾ ആ​ല​പി​ച്ചു. ആ​ഷി​ഫ് കൊ​ല്ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ഈ​ദ് ഹ​മ​ദാ​നി അ​വ​താ​ര​ക​നാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia NewsMuhammed Rafi memorial
News Summary - Muhammed Rafi memorial
Next Story