Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ്...

മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്​ ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് കു​ഞ്ഞി​ന്​ ന​വ​യു​ഗം യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ് കു​ഞ്ഞി​ന് ശ​ര​ണ്യ ന​വ​യു​ഗ​ത്തി​െൻറ ഉ​പ​ഹാ​രം കൈ​മാ​റു​ന്നു 

ഖോ​ബാ​ർ: 30 വ​ർ​ഷ​​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന ന​വ​യു​ഗം ക​ലാ​സാം​സ്​​കാ​രി​ക വേ​ദി തു​ഖ്ബ അ​സീ​സി​യ യൂ​നി​റ്റ് ര​ക്ഷാ​ധി​കാ​രി മു​ഹ​മ്മ​ദ് കു​ഞ്ഞി​ന് വേ​ദി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ന​വ​യു​ഗം തു​ഖ്ബ മേ​ഖ​ല ഓ​ഫി​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കു​ടും​ബ​വേ​ദി സെ​ക്ര​ട്ട​റി ശ​ര​ണ്യ ഷി​ബു​കു​മാ​ർ മു​ഹ​മ്മ​ദ് കു​ഞ്ഞി​ന് ഉ​പ​ഹാ​രം കൈ​മാ​റി.

അ​സീ​സി​യ യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ രാ​ജേ​ഷ്​ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ന്ദ്ര ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​എ. വാ​ഹി​ദ്, തു​ഖ്​​ബ മേ​ഖ​ല സെ​ക്ര​ട്ട​റി ദാ​സ​ൻ രാ​ഘ​വ​ൻ, ജീ​വ​കാ​രു​ണ്യ വി​ഭാ​ഗം ക​ൺ​വീ​ന​ർ ഷി​ബു​കു​മാ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. അ​സീ​സി​യ യൂ​നി​റ്റ് സെ​ക്ര​ട്ട​റി പ്ര​ദീ​ഷ് സ്വാ​ഗ​ത​വും ക​മ്മി​റ്റി അം​ഗം രാ​ജേ​ഷ് ന​ന്ദി​യും പ​റ​ഞ്ഞു.

കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ് കു​ഞ്ഞ് 1990ലാ​ണ് പ്ര​വാ​സി​യാ​യി സൗ​ദി അ​റേ​ബ്യ​യി​ൽ എ​ത്തി​യ​ത്. രാ​ജ്യ​ത്തി​െൻറ വ​ള​ർ​ച്ച​യും സാ​മൂ​ഹി​ക മാ​റ്റ​ങ്ങ​ളും ക​ണ്ട മൂ​ന്നു പ​തി​റ്റാ​ണ്ടു​ക​ൾ പി​ന്നി​ട്ട അ​ദ്ദേ​ഹം പ​ല സ്ഥാ​പ​ന​ങ്ങ​ളി​ലും ജോ​ലി ചെ​യ്തി​ട്ടു​ണ്ട്. 13 വ​ർ​ഷ​മാ​യി അ​സീ​സി​യ​യി​ലെ ഡോ​ണ​ട്ട് പാ​ല​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ൽ വാ​ൻ സെ​യി​ൽ​സ്മാ​നാ​യി ജോ​ലി ചെ​യ്തു​വ​രു​ക​യാ​യി​രു​ന്നു.

അ​സീ​സി​യ യൂ​നി​റ്റ് ര​ക്ഷാ​ധി​കാ​രി എ​ന്ന നി​ല​യി​ൽ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും സ​ജീ​വ​മാ​യി​രു​ന്ന അ​ദ്ദേ​ഹ​ത്തെ, വാ​ർ​ധ​ക്യ​സം​ബ​ന്ധ​മാ​യ അ​നാ​രോ​ഗ്യ​മാ​ണ്‌ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് വി​ശ്ര​മ​ജീ​വി​ത​ത്തി​ന് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങാ​നു​ള്ള തീ​രു​മാ​ന​ത്തി​ലേ​ക്ക് ന​യി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sent off
News Summary - Muhammed Kunji was sent on a journey to the New Age
Next Story