മുഹമ്മദ് ഹാഷിം; പ്രവാസ മത-സാമൂഹിക-സാംസ്കാരിക രംഗങ്ങളിലെ സജീവതയുടെ പര്യായം
text_fieldsദമ്മാം: സൗദി മലയാളികൾക്കിടയിൽ മത-സാമൂഹിക-സാംസ്കാരിക മേഖലയിലെ സൗമ്യ സാന്നിധ്യമായിരുന്നു കഴിഞ്ഞ ദിവസം നിര്യാതനായ കെ.എൻ.എം സംസ്ഥാന വൈസ് പ്രസിഡൻറ് കെ.എ. മുഹമ്മദ് ഹാഷിം. റിയാദിലും ദമ്മാമിലും ദീർഘകാലം ജോലിചെയ്തിട്ടുള്ള അദ്ദേഹം സംശുദ്ധമായ ജീവിതവും സ്നേഹം തുളുമ്പുന്ന പെരുമാറ്റവും കൊണ്ട് വലിയ സൗഹൃദവലയം സൃഷ്ടിച്ചിരുന്നു.
മുജാഹിദ് പ്രസ്ഥാനത്തിെൻറ തലപ്പത്തിരിക്കുേമ്പാഴും ഇതര സംഘടനാ നേതാക്കളുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നു.
തന്നേക്കാളുപരി മറ്റുള്ളവർക്കുവേണ്ടിയുള്ളതാണ് തെൻറ ജീവിതം എന്ന നിലപാടുള്ളയാളായിരുന്നു. വളരെ ൈവകി കെ.എൻ.എമ്മിെൻറ പ്രവർത്തന രംഗത്തേക്ക് വന്നിട്ടും ആത്മാർപ്പണമുള്ള പ്രവർത്തനം അദ്ദേഹത്തെ വേഗം നേതൃനിരയിലെത്തിച്ചു.
ദമ്മാമിലും അൽഖോബാറിലും സൗദി ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ തലപ്പത്തിരുന്ന അദ്ദേഹം ആദ്യമായി ഇന്ത്യൻ ഇസ്ലാഹി സെൻററുകളുടെ ശേീയ കമ്മിറ്റി രൂപവത്കരിച്ചട്ടപ്പോൾ പ്രഥമ ചെർമാനായി തെരഞ്ഞെടുക്കപ്പെട്ടു. സൗദിയിലെ ഖുർആൻ വിജ്ഞാന പരിപാടികളുമായി (ഖുർആൻ മുസാബഖ) അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹത്തിെൻറ വിയോഗത്തിൽ സൗദി മതകാര്യ വകുപ്പിെൻറ കീഴിലുള്ള ഫുർഖാൻ കോംപ്ലക്സും തഫ്ഹീമുൽ ഖുർആൻ ഡയറക്ടർ ശൈഖ് ഇബ്രാഹിം അൽഈദും അനുശോചനക്കുറിപ്പുകൾ അയച്ചിരുന്നു.
മുസാബഖയുടെ സിംഹം എന്നാണ് അനുശോചനക്കുറിപ്പിൽ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. മൂന്നു പതിറ്റാണ്ട് നീണ്ട പ്രവാസത്തിന് ശേഷം നാട്ടിലെത്തിയ അദ്ദേഹം അവിടെയും കെ.എൻ.എമ്മിെൻറ പ്രവർത്തനങ്ങളിൽ സജീവമായി. സംസ്ഥാന വൈസ് പ്രസിഡൻറ് പദവി വരെയെത്തി. മനുഷ്യനോട് സംസാരിക്കുന്ന വേദഗ്രന്ഥം എന്ന നിലയിൽ ഖുർആൻ പൊതുസമൂഹം തിരിച്ചറിയണമെന്ന ആഗ്രഹത്തോടെ ഖുർആൺ ലേണിങ് കോഴ്സുകൾക്കും പരീക്ഷകൾക്കും അദ്ദേഹം നേതൃത്വം കൊടുത്തു.
സൗദിയിൽ ജോലിചെയ്യുന്ന മലയാളികളെ ഏകോപിപ്പിക്കാൻ ലക്ഷ്യമിട്ട് സൗദി മലയാളി സംഗമത്തിന് രണ്ട് തവണ അദ്ദേഹം നേതൃത്വം നൽകി. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും മുന്നിട്ടിറങ്ങി.
വ്യത്യസ്ത വീക്ഷണ കോണിൽ നിൽക്കുേമ്പാഴും സഹകരണത്തിേൻറയും സൗഹാർദത്തിേൻറയും ഇടങ്ങൾ അദ്ദേഹം എന്നും സൂക്ഷിച്ചിരുന്നുവെന്ന് തനിമ കേന്ദ്ര കമ്മിറ്റി പ്രസിഡൻറ് കെ.എം. ബഷീർ അനുശോചനകുറിപ്പിൽ പറഞ്ഞു. സൗദൃങ്ങളെ ഹൃദയത്തോട് ചേർത്തുനിർത്തിയ സൗമ്യ വ്യക്തിത്വമായിരുന്നു ഹാഷിമിേൻറതെന്ന് അൽഅഹ്സ ജാലിയാത്തിലെ നാസർ മദനി പറഞ്ഞു.
ആലപ്പുഴ ചേർത്തല തുറവൂർ ചാത്തംവേലി കുടുംബാംഗമായ ഹാഷിം 20 ദിവസം മുമ്പ് പ്രഭാത നമസ്കാരത്തിനുണർന്നപ്പോൾ പക്ഷാഘാതമുണ്ടായാണ് കിടപ്പിലായത്. ഹൃദയാഘാതം മൂലമായിരുന്നു മരണം. ഉൈമബയാണ് ഭാര്യ. ഷിയാസ്, ഷഹ്സാദ് എന്നിവർ മക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
