Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമു​ഹ​മ്മ​ദ് അ​ലി​ക്ക്...

മു​ഹ​മ്മ​ദ് അ​ലി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മു​ഹ​മ്മ​ദ് അ​ലി​ക്ക് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ്​ അ​ലി​ക്കു​ള്ള ഉ​പ​ഹാ​രം കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി റൗ​ദ ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ സ​ലീം കൈ​മാ​റു​ന്നു

റി​യാ​ദ്: 19 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ സാം​സ്‌​കാ​രി​ക വേ​ദി റൗ​ദ സെ​ൻ​ട്ര​ൽ യൂ​നി​റ്റ് അം​ഗ​മാ​യ മു​ഹ​മ്മ​ദ് അ​ലി​ക്ക് യൂ​നി​റ്റി​െൻറ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

പാ​ല​ക്കാ​ട്‌ ചെ​ർ​പ്പു​ള​ശ്ശേ​രി മ​ങ്ങോ​ട് സ്വ​ദേ​ശി​യാ​യ മു​ഹ​മ്മ​ദ്‌ അ​ലി റൗ​ദ​യി​ൽ സ്വ​ദേ​ശി​യു​ടെ കീ​ഴി​ൽ ഹൗ​സ് ഡ്രൈ​വ​ർ ആ​യി ജോ​ലി ചെ​യ്യു​ക​യാ​യി​രു​ന്നു. യൂ​നി​റ്റ് പ​രി​ധി​യി​ൽ ചേ​ർ​ന്ന യാ​ത്ര​യ​യ​പ്പ് ച​ട​ങ്ങി​ൽ യൂ​നി​റ്റ് ട്ര​ഷ​റ​ർ അ​ലി കു​റ്റ്യാ​ടി, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം ആ​ഷി​ക് ബ​ഷീ​ർ, ഹാ​ഷിം ഇ​ഖ്ബാ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​ഹ​മ്മ​ദ​ലി​ക്കു​ള്ള യൂ​നി​റ്റി​െൻറ ഉ​പ​ഹാ​രം ഏ​രി​യ വൈ​സ്​ പ്ര​സി​ഡ​ൻ​റും യൂ​നി​റ്റ്​ ര​ക്ഷാ​ധി​കാ​രി​യു​മാ​യ പി.​പി. സ​ലിം കൈ​മാ​റി. യൂ​നി​റ്റ് സെ​ക്ര​ട്ട​റി സ​ജാ​ദ് സ്വാ​ഗ​ത​വും നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മു​ഹ​മ്മ​ദ്‌ അ​ലി ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:Muhammed Ali farewell 
News Summary - Muhammed Ali was sent on a play trip
Next Story