മുഹമ്മദ് റഫിയുടെ 98ാം ജന്മദിനം ആഘോഷിച്ചു
text_fieldsഗൾഫ് മലയാളി ഫെഡറേഷൻ മുഹമ്മദ് റഫി ഫൗണ്ടേഷൻ സംഘടിപ്പിച്ച ‘മുഹമ്മദ് റഫി നൈറ്റ്’ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: ഗൾഫ് മലയാളി ഫെഡറേഷൻ (ജി.എം.എഫ്) മുഹമ്മദ് റഫി ഫൗണ്ടേഷൻ ഇന്ത്യൻ സംഗീത ഇതിഹാസം മുഹമ്മദ് റഫിയുടെ 98ാം ജന്മദിനം ആഘോഷിച്ചു. ബത്ഹയിലെ അപ്പോളോ ഡിമോറോ ഹോട്ടലിൽ വൈകീട്ട് ഏഴിന് ആരംഭിച്ച ‘മുഹമ്മദ് റഫി നൈറ്റ്’ ഗാനസന്ധ്യയിൽ ഇന്ത്യ, പാകിസ്താൻ, ബംഗ്ലാദേശ്, സൗദി പൗരന്മാർ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. മുഹമ്മദ് റഫിയുടെ പാടിപ്പതിഞ്ഞ മനോഹരങ്ങളായ 30 ഓളം ഗാനങ്ങൾ പ്രവാസി ഗായകരായ ജമാൽ ഭാഷയും കുഞ്ഞി മുഹമ്മദും പാടി. സാംസ്കാരിക സമ്മേളനത്തിൽ ജി.എം.എഫ് ജി.സി.സി ചെയർമാൻ റാഫി പാങ്ങോട് അധ്യക്ഷത വഹിച്ചു.
എഴുത്തുകാരൻ ജോസഫ് അതിരുങ്കൽ ഉദ്ഘാടനം ചെയ്തു. ഡോ. അഷ്റഫ്, അബ്ദുൽ അസീസ്, പവിത്ര ഹരികൃഷ്ണൻ, സലിം അർത്തിയിൽ, ഷാജി മഠത്തിൽ, അഷ്റഫ് ചേലേമ്പ്ര, സത്താർ കായംകുളം, നാസർ കല്ലറ, സുബൈർ കുമ്മിൾ, വിജയൻ നെയ്യാറ്റിൻകര, നാസർ ലൈസ്, സുരേഷ് ശങ്കർ തുടങ്ങിയവർ സംസാരിച്ചു. മുഹമ്മദ് റഫിയുടെ ജന്മദിനവാർഷികവും ക്രിസ്മസ് പുതുവത്സരാഘോഷവും കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ഗാനസന്ധ്യയിൽ സത്താർ മാവൂർ, മുത്തലിബ്, നിഷ ബിനീഷ്, അമ്മു പ്രസാദ്, ദേവിക തുടങ്ങിയവരും പാടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

